IPL 2025: യാ മോനെ, ആവശ്യം നല്ല ഒരു ബാക്കപ്പ് ബോളർ; ജെയിംസ് ആൻഡേഴ്സണെ കൂടെ കൂട്ടാൻ ഐപിഎൽ വമ്പന്മാർ

ഇംഗ്ലണ്ടിൻ്റെ ഇതിഹാസ ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ അടുത്തിടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. വിരമിച്ച ശേഷം ഇംഗ്ലണ്ട് ടീമിൻ്റെ പേസ് ബൗളിംഗ് കൺസൾട്ടൻ്റായി പ്രവർത്തിക്കുകയാണ് താരം ഇപ്പോൾ താരം. ഇന്നലെ ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാ ലേലത്തിൽ രജിസ്റ്റർ ചെയ്ത് 1 . 25 കോടി ക്യാറ്റഗറിയിലാണ് താരം ഉൾപ്പെട്ടിരിക്കുന്നത്.

42 കാരനായ ജെയിംസ് ആൻഡേഴ്സൺ 2019 ൽ ഒരു വൈറ്റ് ബോൾ ടൂർണമെൻ്റിലാണ് അവസാനമായി കളിച്ചത്. അതിനുശേഷം അദ്ദേഹം വൈറ്റ് ബോൾ മത്സരങ്ങൾ കളിച്ചില്ല. 2014ലാണ് അദ്ദേഹം അവസാനമായി പ്രാദേശിക ടി20 ക്രിക്കറ്റ് മത്സരങ്ങളിൽ കളിച്ചത്. ടി20 മത്സരങ്ങളിൽ യുവതാരങ്ങൾക്ക് മാറി കൊടുക്കുക എന്ന ലക്ഷ്യത്തിലും ടെസ്റ്റ് ക്രിക്കറ്റിൽ ഒരു വലിയ കരിയർ നീട്ടിയെടുക്കാനുമാണ് താരം നേരത്തെ തന്നെ ടി20 മത്സരങ്ങളിൽ നിന്നും വിരമിക്കൽ വിരമിച്ചത്.

ലേലത്തിൽ പങ്കെടുക്കാൻ ഇതുവരെ 1,574 കളിക്കാർ (1,165 ഇന്ത്യൻ കളിക്കാർ, 409 വിദേശ കളിക്കാർ) പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലേലത്തിന് മുമ്പ് വമ്പൻ ടീമായ സിഎസ്‌കെ ലേലത്തിന് മുമ്പ് നിലനിർത്തിയ ഏക ഫാസ്റ്റ് ബൗളറാണ് മദിഷ പതിരണ. സിഎസ്‌കെ ടീമിനെ സംബന്ധിച്ച് ആൻഡേഴ്സനെ പകരക്കാരനായി ഉപയോഗിക്കാനുള്ള നല്ല അവസരമാണിതെന്ന് ആരാധകർ കരുതുന്നു. പരിക്കുകൾ മൂലം ടീമിലെ പ്രധാന ബോളർമാർ പരിക്കുപറ്റി പോകുമ്പോൾ ആൻഡേഴ്സൺ പോലെ ഒരു താരം ഉണ്ടെങ്കിൽ അത് നല്ലത് ആയിരിക്കുമെന്നും ആരാധകർ വിശ്വസിക്കുന്നു.

പ്രായം കൂടിയ താരങ്ങൾക്ക് ടീമിൽ അവസരം കൊടുക്കുന്നതിന്റെ പേരിൽ വാർത്തകളിൽ നിറയുന്ന ടീം ഇങ്ങനെ ഒരു നീക്കത്തിലൂടെ ഞെട്ടിച്ചാലും അതിശയിക്കാനില്ല.