ഐപിഎല്‍ മെഗാലേലം രണ്ടാം ദിനത്തിലേക്ക്. ലേലത്തിന്റെ അവസാന ദിനമായ ഇന്ന് രംഗം കൂടുതല്‍ ചൂടുപിടിക്കും. 388 കോടിയില്‍പ്പരം രൂപയാണ് 10 ഫ്രാഞ്ചൈസികളും കൂടി ആദ്യദിനം ചെലവഴിച്ചത്. 15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് തിരിച്ചുപിടിച്ച ഇഷാന്‍ കിഷനാണ് 2022 ഐപിഎല്‍ ലേലത്തിലെ ഏറ്റവും വിലയേറിയ താരം. ദീപക് ചാഹര്‍ (14 കോടി സിഎസ്‌കെ) ശ്രേയസ് അയ്യര്‍ (12.25 കെകെആര്‍) എന്നിവരാണ് മറ്റ് വിലയേറിയ താരങ്ങള്‍.
മലയാളി പേസര്‍ എസ്. ശ്രീശാന്തിന്റെ വിളിക്കായുള്ള കാത്തിരിപ്പിലാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍. കഴിഞ്ഞ തവണത്തെ ലേലത്തില്‍ അവസരം ലഭിക്കാതെപോയ താരം ഇത്തവണ 50 ലക്ഷം അടിസ്ഥാനവിലയിലാണ് ലേലപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
ശ്രീശാന്തിന് പുറമെ സച്ചിന്‍ ബേബി, എംഡി നിധീഷ്, മിഥുന്‍ എസ്, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മല്‍ തുടങ്ങിയ മലയാളി താരങ്ങളും ലേലപ്പട്ടികയിലുണ്ട്.
ലേല വിവരങ്ങള്‍ തത്സമയം ചുവടെ വായിക്കാം..
രഹാനെ കെകെആറില്‍
അടിസ്ഥാനവിലയായ 1 കോടിയ്ക്ക് അജിങ്ക്യ രഹാനെയെ പാളയത്തിലെത്തിച്ച് കെകെആര്‍.
എയ്ഡന്‍ മര്‍ക്രം സണ്‍റൈസേഴ്സില്‍
എയ്ഡന്‍ മര്‍ക്രാം 2.6 കോടിക്ക് ഹൈദരാബാദില്‍
ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാമാണ് രണ്ടാംദിനം ആദ്യം ലേലത്തില്‍ വന്നത്
ലേലം തുടങ്ങി
മെഗാ ലേലത്തിനു തുടക്കം. ചാരു ശര്‍മ തന്നെയാണ് നേതൃത്വം നല്‍കുന്നത്.
വിദേശ ബാറ്റര്‍മാര്‍ വരുന്നു
വിദേശ ബാറ്റര്‍മാരാണ് ലേലത്തിന്റെ അടുത്ത സെറ്റിലുള്ളത്. ഫിഞ്ച്, ലബ്യുഷെയ്ന്‍, മലാന്‍, മര്‍ക്രാം എന്നിവര്‍ ലിസ്റ്റിലുണ്ട്.
ലേലം അല്‍പ്പസമയത്തിനകം
Read more
മെഗാ ലേലത്തിന്റെ രണ്ടാംദിനത്തിലെ നടപടി ക്രമങ്ങള്‍ക്കു അല്‍പ്പസമയത്തിനകം തുടക്കമാവും.