ടി-20 ഏകദിനം, ടെസ്റ്റ് എന്നി മൂന്നു ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പർ സ്ഥാനം സ്വന്തമാക്കാൻ ശ്രമിക്കുന്ന താരങ്ങളാണ് റിഷഭ് പന്തും മലയാളി താരമായ സഞ്ജു സാംസണും. നാളുകൾക്ക് മുൻപ് വരെ റിഷഭ് പന്തായിരുന്നു മൂന്നു ഫോർമാറ്റിലും ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പർ. ടി-20 യിലെ മോശമായ ഫോം മൂലവും, സഞ്ജു സാംസന്റെ തകർപ്പൻ പ്രകടനവും കാരണം പന്തിനു ടി-20 യിൽ നിന്ന് താത്കാലികമായി ഇറങ്ങേണ്ടി വന്നു.
ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ് പകരം റിഷഭ് പന്തിനെ തിരഞ്ഞെടുക്കണം എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കമന്റേറ്റർ ആകാശ് ചോപ്ര. സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം സഞ്ജുവിനേക്കാൾ കേമൻ റിഷഭ് ആണെന്നും ഏകദിനത്തിൽ പന്തിനെ തഴഞ്ഞാൽ അത് ഇന്ത്യക്ക് തന്നെ തിരിച്ചടിയാകും എന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:
” വെറും സ്റ്റാറ്റസ് മാത്രം നോക്കുകയാണെങ്കില്‍ ഓപ്പണറാവുന്നതിനു മുമ്പ് 20ല്‍ താഴെയായിരുന്നു സഞ്ജു സംസണിന്റെ ബാറ്റിങ് ശരാശരി. ഇതിനു പിന്നിലുള്ള ചിന്ത പ്രതീക്ഷ നല്‍കുന്നതും മികച്ചതുമാണ്. മുന്‍നിരയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. റിഷഭ് പന്ത് ഈ തലമുറയുടെ പ്രതിഭയാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്നും അദ്ദേഹത്തെ പൂര്‍ണമായി മാറ്റി നിര്‍ത്തുന്നത് അബദ്ധമായിരിക്കുമെന്നു എനിക്ക് തോന്നുന്നു” ആകാശ് ചോപ്ര പറഞ്ഞു.
Read more
ഏകദിനത്തിലെ കണക്കുകൾ പ്രകാരം ചാമ്പ്യൻസ് ട്രോഫിയിൽ എന്ത് കൊണ്ടും ഇന്ത്യക്ക് മുതൽ കൂട്ടാകുന്നത് സഞ്ജു തന്നെയാണ്. ഉടൻ തന്നെ ബിസിസിഐ ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിക്കും. അതിൽ മലയാളി താരത്തിന് അവസരം കിട്ടുമോ ഇല്ലയോ എന്ന കാത്തിരുന്ന് കാണാം.