സണ്‍റൈസേഴ്‌സിന്റെ രാഞ്ജിക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് വിവാഹാഭ്യര്‍ത്ഥന; മിസ്റ്ററി ഗേളിന്‍റെ പ്രതികരണം കാത്ത് ആരാധകര്‍

സണ്‍ നെറ്റ്വര്‍ക്ക് ഉടമ കലാനിധി മാരന്റെ മകളും ടി20 ലീഗ് ഫ്രാഞ്ചൈസികളായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെയും സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പിന്റെയും സഹ ഉടമയുമായ കാവ്യ മാരന്‍ ക്രിക്കറ്റ് പ്രേമികളുടെ ‘മിസ്റ്ററി ഗേള്‍’ ആണ്. ഇപ്പോഴിതാ ഈ ഇന്ത്യന്‍ സുന്ദരിച്ച് ദക്ഷിണാഫ്രിക്കയില്‍നിന്നും ഒരു വിവാഹാഭ്യര്‍ത്ഥന വന്നിരിക്കുകയാണ്.

സൗത്താഫ്രിക്കന്‍ ടി20 ലീഗിലെ പാര്‍ള്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പും തമ്മിലുള്ള മത്സരത്തില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ആരാധകന്‍ കാവ്യയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. മത്സരത്തില്‍ പാര്‍ള്‍ റോയല്‍സ് ഇന്നിംഗ്സിന്റെ എട്ടാം ഓവര്‍ പൂര്‍ത്തിയാക്കിയ ശേഷം, ‘കാവ്യാ മാരന്‍, നിങ്ങള്‍ എന്നെ വിവാഹം കഴിക്കുമോ?’ എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ച് പുല്‍മേട്ടില്‍ ഇരുന്നു മത്സരം വീക്ഷിക്കുന്ന ആരാധകന്റെ നേര്‍ക്ക് ക്യാമറകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു ഹൃദയ ഇമോജിയോടൊപ്പമായിരുന്നു ആരാധകന്റെ വിവാഹാഭ്യര്‍ത്ഥന.

ആരാധകന്റെ വിവാഹാലോചന എസ്എടി20 അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഉടന്‍ തന്നെ പോസ്റ്റും ചെയ്തു. സംഭവവും നിമിഷം നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

Read more

ജനുവരി 19ന് പാര്‍ലിലെ ബോലാന്‍ഡ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ പാര്‍ള്‍ റോയല്‍സിനെതിരെ കാവ്യയുടെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പ് അഞ്ച് വിക്കറ്റിന്റെ വിജയം ആഘോഷിച്ചു.