ടെസ്റ്റിലെ കെഎല്‍ രാഹുലിന്റെ വിക്കറ്റ് കീപ്പിംഗ് സാധ്യതയെക്കുറിച്ച് വിലയിരുത്തലുമായി ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. വിക്കറ്റ് കീപ്പറായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലില്‍ രാഹുലിനെ കളിപ്പിക്കുക എന്ന ആശയം മികച്ചതാണെന്ന് ജാഫര്‍ പറഞ്ഞു. രാഹുലിന് ബാറ്റിംഗിലൂടെ മധ്യനിരയ്ക്ക് കരുത്ത് നല്‍കാന്‍ കഴിയുമെന്നതാണ് ഇതിനെ പിന്തുണയ്ക്കാന്‍ ജാഫറിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
എന്നിരുന്നാലും, രാഹുലിന്റെ നട്ടെല്ലിന് പരിക്കേറ്റ ചരിത്രത്തെക്കുറിച്ച് ജാഫര്‍ അല്‍പ്പം ആശങ്കാകുലനാണ്. റെഡ്-ബോള്‍ ക്രിക്കറ്റിലെ വിക്കറ്റ് കീപ്പിംഗിന് ഇത് തടസ്സമാകുമെന്ന് ജാഫര്‍ കരുതുന്നു. എന്നാല്‍ ടീം മാനേജ്മെന്റ് ടെസ്റ്റിലെ രാഹുലിന്റെ വിക്കറ്റ് കീപ്പിംഗ് കഴിവില്‍ വിശ്വസിച്ച് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് മധ്യനിരയിലെ ബാറ്റിംഗ് ശോഷണത്തിന് ഒരു മികച്ച പരിഹാരമാണെന്ന് അദ്ദേഹം കരുതുന്നു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കെ.എല്‍ രാഹുല്‍ വിക്കറ്റ് കീപ്പിറാകണമെന്ന എന്ന ചിന്ത എനിക്കിഷ്ടമാണ്. എന്നാല്‍ ടെസ്റ്റിലെ വിക്കറ്റ് കീപ്പിംഗ് ഏകദിനത്തിലേതിനേക്കാള്‍ വളരെ വ്യത്യസ്തമാണ്. അദ്ദേഹത്തിന് മുന്‍കാലങ്ങളില്‍ നടുവേദന ഉണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ ഗ്ലൗസ് ധരിക്കാന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തിന് കളിക്കാം. അഞ്ചാം നമ്പരില്‍ ഇത് ഇന്ത്യയ്ക്ക് ഒരു മികച്ച ഓപ്ഷനായിരിക്കും- ജാഫര്‍ പറഞ്ഞു.
Read more
മുംബൈയില്‍ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ വിജയത്തില്‍ രാഹുലിന്റെ തകര്‍പ്പന്‍ പ്രകടനം നിര്‍ണായകമായിരുന്നു. ബാറ്റുകൊണ്ടും വിക്കറ്റിനു പിന്നിലും താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പിച്ചില്‍ പേസും ബൗണ്‍സും ഉള്ളപ്പോള്‍ കീപ്പിംഗ് ചെയ്യുന്നത് താന്‍ ഏറെ ആസ്വദിന്നുവെന്ന് മത്സരത്തിന് ശേഷം രാഹുല്‍ തുറന്നുപറഞ്ഞിരുന്നു.