ഐസിസി ചാംപ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശർമയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറർ. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇന്നലെ പിറന്നത്.
കിവീസ് ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആഗ്രഹിച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ടൂർണമെന്റിൽ ഇതുവരെ കാര്യമാറ്റ സംഭാവന നൽകുന്നതിൽ പരാജയപ്പെട്ട രോഹിത് ശർമ്മ ആയിരുന്നു ഇന്നലത്തെ താരം. സ്പിന്നര്മാര്ക്ക് ആധിപത്യം ഉണ്ടാകുമെന്ന് തുടക്കത്തിലെ മനസിലാക്കിയ രോഹിത് അത് അനുസരിച്ച് പവർ പ്ലേയിൽ പേസർമാരെ ആക്രമിച്ചതോടെ സ്കോർ ഉയർന്നു. ഗില്ലിന്റെ പിന്തുണയും കൂടി ആയതോടെ ഇന്ത്യ വമ്പൻ ജയം നേടുമെന്ന് തോന്നിച്ചതാണ്. എന്നാൽ ഈ ചാമ്പ്യൻസ് ട്രോഫിയിൽ മാത്രമല്ല താൻ എപ്പോഴൊക്കെ കളത്തിൽ ഇറങ്ങിയോ അപ്പോഴൊക്കെ തന്റെ 100 % നൽകി ഫീൽഡിനിൽ പറവയെ പോലെ നിൽക്കുന്ന ഗ്ലെൻ ഫിലിപ്സ് എന്ന മായാജാലക്കാരാണ് മുന്നിൽ ഗില്ലിന്റെ ക്യാച്ച് അവസാനിക്കുമ്പോൾ അവിടെ അത് ഒരു തകർച്ചയുടെ തുടക്കമായിരിന്നു. തൊട്ടുപിന്നാലെ കോഹ്‍ലിയെയും അധികം വൈകാതെ രോഹിത്തിനെയും നഷ്ടമായപ്പോൾ തോൽവി ഭയന്ന ഇന്ടിയയെ അയ്യർ- അക്‌സർ കൂട്ടുകെട്ടാണ് രക്ഷിച്ചത്.
മിച്ചൽ സാന്റനർ എറിഞ്ഞ പന്തിൽ കവർ ഡ്രൈവിനായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ ശ്രമം. എന്നാൽ ഗ്ലെൻ ഫിലിപ്സ് തന്നെ കടന്നുപോകാൻ ഒരു പന്തിനെയും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. ഒരൊറ്റ കൈയ്യിൽ ഫിലിപ്സ് ക്യാച്ച് കൈപ്പിടിയിലാക്കി. മനുഷ്യർക്ക് പറക്കാൻ കഴിയില്ല എന്നത് തെറ്റിദ്ധാരണ മാത്രം ആണെന്നും ചില മനുഷ്യർക്ക് അതിനുള്ള കഴിവുണ്ടെന്നും ഫിലിപ്സിനെ കാണിച്ച് ആരാധകർ പറയാൻ തുടങ്ങി. ഒര് തവണ ആണെങ്കിൽ അതിനെ ഭാഗ്യം എന്ന് വിളിക്കാം എങ്കിൽ തുടർച്ചയായി ഈ പ്രവർത്തി ആവർത്തിക്കുമ്പോൾ അത് ഭാഗ്യം അല്ല കഴിവ് തന്നെ ആണെന്ന് ആരാധകർ പറയുന്നു. തന്നെ കടന്ന് ഒരു പന്തും പോകില്ല എന്ന ഉറപ്പിൽ നിന്നുകൊണ്ട് പറന്ന് പൊങ്ങി തന്റെ ഇരയെ റാഞ്ചി എടുക്കുന്ന കഴുകാൻ പോലെ ആണ് ഫിലിപ്സ്. ഈ ടൂർണമെന്റിൽ അദ്ദേഹം എടുത്ത ഓരോ ക്യാച്ചിനും അത്രമാത്രം അഴക് ആയിരുന്നു.
എന്തായാലും ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ തകർപ്പൻ വിജയം സ്വന്തമാക്കിയ ഇന്ത്യയുടെ ചിത്രങ്ങൾ ചർച്ചയാകുമ്പോൾ അതിനൊപ്പം ചേർത്ത് പിടിക്കാവുന്ന അല്ലെങ്കിൽ ഫ്രെയിം ചെയ്ത് വെക്കാവുന്ന ഒരുപിടി മനോഹരമായ മുഹൂർത്തങ്ങളാണ് ഫിലിപ്സ് സമ്മാനിച്ചിരിക്കുന്നത്.
#glenphilips#indvsnz#ChampionsTrophy2025 #ChampionsTrophy pic.twitter.com/339q1myelE
— Rayen (@lashron) March 9, 2025