രാഹുൽ ക്രീസിൽ എത്തിയ ഉടനെ കോഹ്‌ലി അത് അവനെ ഓർമ്മിപ്പിച്ചിരുന്നു, സാക്ഷാൽ ഷെയ്ൻ വോണിനെ ഒരു നിമിഷം ഇന്ത്യൻ ബാറ്ററുമാർ ഓർത്തു കാണും; വലിയ വെളിപ്പെടുത്തൽ നടത്തി വിരേന്ദർ സെവാഗ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിൽ, ഇന്ത്യൻ ബാറ്റർമാർ ഗ്ലെൻ മാക്‌സ്‌വെല്ലിനെ ജാഗ്രതയോടെ സമീപിച്ചതായി വീരേന്ദർ സെവാഗ് നിരീക്ഷിച്ചു. ഷെയ്ൻ വോണിനെ പോലെയാണ് താരത്തെ ഇന്ത്യൻ ബാറ്ററുമാർ സമീപിച്ചത് എന്നും സെവാഗ് പറഞ്ഞു. ഞായറാഴ്ച ചെന്നൈയിൽ നടന്ന മത്സരത്തിൽ മാക്‌സ്‌വെല്ലിന്റെ ബൗളിംഗിനെതിരെ കാര്യമായ റിസ്‌ക് എടുക്കാത്തതിന് വിരാട് കോഹ്‌ലിയെയും കെഎൽ രാഹുലിനെയും സെവാഗ് പ്രത്യേകം അഭിനന്ദിച്ചു.

ഒരു ചർച്ചയ്ക്കിടെ, മാക്‌സ്‌വെല്ലിനോട് ഇന്ത്യൻ ബാറ്റർമാർ കാണിച്ച മാന്യമായ സമീപനത്തിൽ സെവാഗ് തന്റെ ആശ്ചര്യം പ്രകടിപ്പിച്ചു.

“ഇന്ത്യൻ ബാറ്റർമാർ ഗ്ലെൻ മാക്‌സ്‌വെല്ലിനെ ആക്രമിക്കാത്തത് എന്നെ അത്ഭുതപ്പെടുത്തി. ബാറ്റ്‌സ്മാൻമാർ കാണിക്കുന്ന ബഹുമാനം ഗ്ലെൻ മാക്‌സ്‌വെല്ലിനെ ഷെയ്ൻ വോണിനെ പോലെ തോന്നിച്ചു . മാക്‌സ്‌വെല്ലിനെ ആക്രമിക്കരുതെന്ന് വിരാട് കോഹ്‌ലി കെഎൽ രാഹുലിനോട് പറഞ്ഞിരിക്കാം, കാരണം ഇത് താരങ്ങളുടെ പുറത്താക്കലിന് കാരണമായേക്കാം. ഏകദിന പരമ്പരയിലെ മാക്‌സ്‌വെല്ലിന്റെ നാല് വിക്കറ്റ് നേട്ടത്തെക്കുറിച്ച് അദ്ദേഹം രാഹുലിനെ ഓർമ്മിച്ചിരിക്കാം ” സെവാഗ് പറഞ്ഞു.

Read more

അതേസമയം ന്യൂ ബോൾ ആദം സാമ്പയ്ക്ക് കൈമാറണമായിരുന്നു എന്ന അഭിപ്രായം ആശിഷ് നെഹ്റ ഉൾപ്പടെ ഉള്ളവർ പറഞ്ഞിട്ടുണ്ട്.