ചുളുവിലയ്ക്ക് മുംബൈ ഒരാളെ സ്വന്തമാക്കുന്നു, ഇന്ന് ടീമിന്‍റെ ബോളിംഗ് എന്നാല്‍ അത് അയാളിലേക്ക് മാത്രമായി ഒതുങ്ങുന്നു

പിയുഷ് ചൗള- ഇന്ത്യൻ ആരാധകരിൽ ഭൂരിഭാഗം പേരും വളരെ കൗതുകത്തോടെ ആയിരിക്കും ഇദ്ദേഹത്തെ ഓർക്കുക. ഒരുപാട് മത്സരങ്ങൾ ഒന്നും കളിച്ച് ഇന്ത്യക്കായി അദ്ദേഹം തിളങ്ങിയിട്ടില്ല. ചില മിന്നൽ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വന്നാൽ അദ്ദേഹം എന്നും വ്യത്യസ്തനായ ഒരു ബോളർ ആയിരുന്നു. “ഇയാൾക്ക് നല്ല പ്രായം കാണും” എന്ന് കരുതിയവർക്ക് ഞെട്ടൽ ഉണ്ടാക്കികൊണ്ട് കഴിഞ്ഞ ദിവസങ്ങളിലാണ് ബഹുഭൂരിപക്ഷം ക്രിക്കറ്റ് പ്രേമികൾക്ക് ആ സത്യം മനസിലായത്- ചൗള വിരാട് കോഹ്‍ലിയെക്കാൾ ചെറുപ്പം ആണെന്ന്.

കഴിഞ്ഞ കുറച്ച് സീസണിലായി ചൗള എന്ന താരത്തിന് കിട്ടുന്ന അവസരങ്ങൾ കുറവായിരുന്നു, പ്രത്യേകിച്ച് 2020 ലെ സീസണിലൊക്കെ. പ്രതിഫലനമോ താരത്തെ കഴിഞ്ഞ വര്ഷം നടന്ന ലേലത്തിൽ വാങ്ങാൻ ആരും ഉണ്ടായിരുന്നില്ല.എന്നാൽ നല്ല ഒരു സ്പിന്നർ ഇല്ലാതെ കഴിഞ്ഞ സീസണിൽ ബുദ്ധിമുട്ടിയ മുംബൈ പരിചയസമ്പത്ത് മുതലെടുത്ത് അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് താരത്തെ ടീമിലെടുത്തു. മുംബൈ ആരാധകർ പ്രതീക്ഷയിപ്പിച്ച താരങ്ങൾ എല്ലാവരും നിരാശപെരുത്തിയപ്പോൾ എല്ലാ മത്സരങ്ങളിലും സ്ഥിരതയോടെ പ്രകടനം നടത്താൻ ചൗള മാത്രമേ ഉണ്ടായിരുന്നുള്ളു.

Image

10 മത്സരങ്ങളിലായി 17 വിക്കറ്റുകൾ ഈ സീസണിൽ നേടിയ താരം ഇല്ലായിരുന്നു എങ്കിൽ മുംബൈ ബോളിങ്ങിന്റെ അവസ്ഥ ദയനീയം ആകുമായിരുന്നു. ഇന്ന്  ചെന്നൈക്കെതിരെ നടന്ന മത്സരം മുംബൈ തോറ്റെങ്കിലും നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ചൗളയുടെ പ്രകടനം വിസ്മരിക്കാനാവില്ല. മുംബൈയ്ക്ക് മത്സരത്തില്‍ അല്‍പ്പം ആശ്വസിക്കാനുള്ളതും ഇതു മാത്രം.

Read more

കഴിഞ്ഞ കുറച്ച് നാളുകളായി ലേലത്തിൽ നിരാശപ്പെടുത്തുന്ന മുംബൈക്ക് കിട്ടിയ വലിയ സമ്മാനം തന്നെയാണ് ചൗള. അയാൾ കൂടി ഇല്ലായിരുന്നു എങ്കിൽ ഈ സീസൺ മുംബൈയുടെ അവസ്ഥ നാശം ആകുമായിരുന്നു എന്നുറപ്പാണ്..