ഐപിഎൽ 2024 ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് (എംഐ) ഗുജറാത്ത് ടൈറ്റൻസിനോട് (ജിടി) ആറ് റൺസിൻ്റെ തോൽവി ഏറ്റുവാങ്ങി. മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല മുന്നോട്ട് പോകുന്നതെന്ന് സൂചിപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഈ മത്സരത്തിൽ കണ്ടു. ഐപിഎൽ 2024-ൽ രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കി ഹാർദിക് പാണ്ഡ്യയ്ക്ക് നേതൃത്വം നൽകിയതോടെയാണ് അതുവരെ കാര്യങ്ങൾ ഭംഗി ആയി പോയിരുന്ന മുംബൈ ക്യാമ്പിൽ എല്ലാം മാറി മറിഞ്ഞത്.
എംഐ ജിടി മത്സരത്തിനിടെ രോഹിത് ശർമ്മയുടെ ചാന്റ് വിളികളോടെയാണ് ആരാധകർ ഹാർദിക് പാണ്ഡ്യയെ ക്രൂരമായി ട്രോളിയത്. കൂടാതെ, മത്സരത്തിൽ നിന്നുള്ള നിരവധി വീഡിയോകൾ വൈറലായി, എംഐ ക്യാമ്പിൽ എല്ലാവരും ഒരേ പോലെ ഓൾ എന്നും പലരും പല ഗ്രുപ്പുകൾ പോലെ ആണെന്നും ദൃശ്യങ്ങൾ കാണിക്കുന്നു. ഒരു വീഡിയോയിൽ ഹാർദിക് പാണ്ഡ്യ രോഹിത് ശർമ്മയെ ബൗണ്ടറിയിൽ ഫീൽഡ് ചെയ്യാൻ അയക്കുന്നതും അങ്ങോട്ടും ഇങ്ങോട്ടും ഇടയ്ക്കിടെ മാറ്റുന്നതും ഉൾപ്പടെ ആയ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.
മത്സരശേഷം കളിക്കാരുമായി സംസാരിക്കുന്നതിനിടെ ഹാർദിക് മുൻ ക്യാപ്റ്റനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. എന്നാൽ രോഹിത് മോശം മാനസികാവസ്ഥയിലായതിനാൽ താരത്തെ ശകാരിക്കാൻ തുടങ്ങി. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന സംഭവങ്ങളിൽ ശർമ്മ അസ്വസ്ഥനായി.
ഇപ്പോൾ, മറ്റൊരു വീഡിയോ വൈറലായിട്ടുണ്ട്, അവിടെ രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, അർജുൻ ടെണ്ടുൽക്കർ, തിലക് വർമ്മ എന്നിവർ മുംബൈ ഇന്ത്യൻസ് ഡഗൗട്ടിൽ സംസാരിക്കുന്നത് കാണാം. ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ എന്നിവർ ഗ്രൗണ്ടിൽ മറ്റൊരു സ്ഥലത്ത് നിൽക്കുന്നതും കാണാം. പിന്നാലെ എംഐ ടീമിൽ തകർച്ചയുണ്ടാകുമെന്ന് ആരാധകർ ഊഹിക്കുന്നു.
വേറെ ഒരു വിഡിയോയിൽ രോഹിത് ഹാർദ്ദിക്കിനോട് അവരുടെ റൺ ചേസിനിടെ ചെയ്ത തെറ്റിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ടിരുന്നു. പുതിയ നായകന് തന്റെ സീനിയർ പറയുന്നത് കേൾക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. രോഹിത്തിന്റെ രോഷത്തോടെയുള്ള പ്രതികരണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
More mischief https://t.co/nfL1djJK5o pic.twitter.com/5CdrXoFuBe
— Vishal Misra (@vishalmisra) March 24, 2024
Read more