“15 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു” ഇന്ന് മുംബൈയുമായി നടക്കുന്ന ആദ്യ മത്സരത്തിൽ തങ്ങളുടെ ബാറ്റിംഗ് അവാസാനിക്കുമ്പോൾ ഓരോ കൊൽക്കത്ത ആരാധകനും പറയുന്നത്. പ്രഥമ ഐ.പി.എൽ സീസണിലെ ആദ്യ മത്സരത്തിൽ ബ്രെൻഡൻ മക്കല്ലം നേടിയ സെഞ്ച്വറിക്ക് ശേഷം ഇന്ന് ആദ്യമായി ഒരു കൊൽക്കത്ത ബാറ്റ്സ്മാൻ സെഞ്ച്വറി സ്വന്തമാക്കി. വെങ്കിടേഷ് അയ്യരാണ് ആ കാത്തിരിപ്പ് അവസാനിപ്പിച്ച് നേട്ടം സ്വന്തമാക്കിയത്. 51 പന്തിൽ 104 റൺസ് നേടിയ താരത്തിന്റെ തകർപ്പൻ പ്രകടനത്തിന് ഒടുവിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത മുംബൈക്ക് മുന്നിൽ 186 റൺസിന്റെ വിജയലക്ഷ്യത്തെ മുന്നോട്ട് വെച്ചിരിക്കുന്നു. മുംബൈ സ്പിന്നറുമാരുടെ മികച്ച ബോളിംഗാണ് കൊൽക്കത്ത സ്കോർ 200 കടക്കുന്നതിൽ നിന്ന് തടഞ്ഞായ്.
നായകൻ രോഹിതിന്റെ അഭാവത്തിൽ ടീമിനെ നയിച്ച സൂര്യകുമാർ യാദവ് ന്യൂ ബോള് നൽകിയത് അർജുൻ ടെണ്ടുൽക്കറിനാണ്. മോശമല്ലാത്ത 2 ഓവറുകളാണ് അർജുൻ എറിഞ്ഞത്, 2 ഓവറിൽ 17 റൺസ് വഴങ്ങിയ താരത്തിന്റെ ആദ്യ ഓവർ മികച്ചതായിരുന്നു. ഓപ്പണറുമാർ നിരാശപ്പെടുത്തുന്ന രീതി കൊൽക്കത്തയെ സ്ഥിരമായി തളർത്തുന്ന ഒന്നാണ്. അത് ഇന്നും തുടർന്നു . ഗുർബാസ് 8 റൺസ് എടുത്തതും ജഗദീശൻ റൺ ഒന്നും എടുക്കാതെയും വീണപ്പോൾ പിന്നാലെ എത്തിയത് വെങ്കിടേഷ് അയ്യർ.
ആദ്യ സീസണിൽ താൻ എങ്ങനെയാണോ കളിച്ചത് ആ മികവിൽ മുംബൈ ബോളറുമാരെ നേരിട്ട വെങ്കിടേഷ് തലങ്ങും വിലങ്ങും ബോളറുമാരെ പ്രഹരിച്ചു. എന്നാൽ മുംബൈ സ്പിന്നറുമാരായ ചൗള- ഹൃതിക് ഷോക്കീൻ സഖ്യം എത്തിയതോടെ ഒരറ്റത്ത് വിക്കറ്റുകൾ പോകാൻ തുടങ്ങി. നിതീഷ് റാണ(5) താക്കൂർ (11) റിങ്കു സിങ് (18) എന്നിവർക്ക് ആർക്കും വെങ്കിക്ക് പിന്തുണ കൊടുക്കാൻ സാധിച്ചില്ല. അവസാനം ആന്ദ്രേ റസൽ നടത്തിയ ചെറിയ ഒരു വെടിക്കെട്ടാണ് അവരെ 180 കടത്തിയത്. തരാം 10 പന്തിൽ 20 റൺസ് എടുത്തു.
Read more
മുംബൈക്കായി ഷോക്കീൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ കാമറൂൺ ഗ്രീൻ, ഡുവാൻ ജാൻസെൻ, റിലേ മെറെഡിത്ത്, പിയുഷ് ചൗള എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഇതിൽ ചൗള തന്റെ 4 ഓവറിൽ 19 റൺസ് മാത്രമാണ് വഴങ്ങിയത്.