ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആളിക്കത്തി എല്‍എസ്ജിയുടെ നിക്കോളാസ് പുരാന്‍. മിച്ചല്‍ മാര്‍ഷിന് പിന്നാലെ അര്‍ധസെഞ്ച്വറി നേടി ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു താരം. 36 പന്തില്‍ എട്ട് സിക്‌സും എഴ് ബൗണ്ടറികളും ഉള്‍പ്പെടെയാണ് പുരാന്‍ 87 റണ്‍സ് എടുത്തത്. 241.67 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ മിന്നുംപ്രകടനം. ഈ സീസണില്‍ എല്‍എസ്ജിക്കായി ഇതുപോലെ മുന്‍പും വെടിക്കെട്ട് പ്രകടനം നിക്കോളാസ് പുരാന്‍ കാഴ്ചവച്ചിരുന്നു. നേരത്തെ മിച്ചല്‍ മാര്‍ഷും മാര്‍ക്രവും ചേര്‍ന്നുളള ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ലഖ്‌നൗവിനായി നല്‍കിയത്. 48 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 81 റണ്‍സാണ് മാര്‍ഷ് അടിച്ചുകൂട്ടിയത്.
മാര്‍ക്രം 47 റണ്‍സെടുത്ത് താരത്തിന് മികച്ച പിന്തുണ നല്‍കി. മിച്ചല്‍ മാര്‍ഷ് തുടങ്ങിവച്ചത് പിന്നാലെ പൂര്‍ത്തീകരിക്കുകയാണ് പുരാന്‍ ചെയ്തത്. പതിയെ തുടങ്ങിയ താരം കെകെആര്‍ ബോളര്‍മാര്‍ക്കെതിരെ പിന്നീട് ആളിക്കത്തുകയായിരുന്നു. പുറത്താവാതെ ശ്രദ്ധേയ പ്രകടനം കാഴ്‌വച്ച താരം ടീമിനെ 238റണ്‍സ് എന്ന മികച്ച നിലയിലെത്തിച്ചു. കൊല്‍ക്കത്തയുടെ മിക്ക ബോളര്‍മാരും റണ്‍സ് എരന്നുവാങ്ങി. കൂട്ടത്തില്‍ ഹര്‍ഷിത് റാണയ്ക്കും റസലിനും മാത്രമാണ് വിക്കറ്റ് ലഭിച്ചത്. റാണ മാര്‍ക്രത്തിന്റെയും അബ്ദുള്‍ സമദിനെയും ബൗള്‍ഡാക്കി മടക്കിയച്ചു.
Read more
ഇന്നത്തെ ഇന്നിങ്‌സോടെ ഐപിഎലില്‍ 2000 റണ്‍സ് തികച്ചിരിക്കുകയാണ് പുരാന്‍. 81 മത്സരങ്ങളില്‍ കളിച്ചതില്‍ 78 ഇന്നിങ്‌സുകളില്‍ നിന്നാണ് ഐപിഎലില്‍ ഇത്രയും റണ്‍സ് പുരാന്‍ നേടിയത്. 34.83 ശരാശരിയില്‍ 167.94 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ഈ നേട്ടം. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മുന്നിലാണ് നിക്കോളാസ് പുരാന്‍. 280 റണ്‍സിലധികമാണ് താരം ഇതുവരെ സ്‌കോര്‍ ചെയ്തത്. മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഈ സീസണില്‍ ഇതുവരെ പുരാന്‍ നേടി.