തന്റെ കരിയറില്‍ നേരിടേണ്ടി വരാവുന്ന ഏറ്റവും വലിയ വെല്ലുവിളിയെ ചങ്കുറപ്പോടെ നേരിട്ടവന്‍, ഈ പരമ്പരയിലെ ഇന്ത്യയുടെ മികച്ച കണ്ടെത്തല്‍

ബോര്‍ഡര്‍ ഗവസ്‌കര്‍ ട്രോഫി എങ്ങനെ അവസാനിച്ചാലും ഈ പരമ്പരയിലെ ഇന്ത്യയുടെ കണ്ടെത്തല്‍ നിതീഷ് കുമാര്‍ റെഡ്ഢിയെന്ന ചെറുപ്പക്കാരനാണെന്ന് നിസ്സംശയം പറയാം. ഓസ്ട്രേലിയയില്‍ ടെസ്റ്റ് അരങ്ങേറ്റമെന്ന ഒരു യുവ കളിക്കാരനു തന്റെ കരിയറില്‍ നേരിടേണ്ടി വരാവുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നിനെ അസാധ്യമായ ചങ്കുറപ്പോടെ നേരിടുന്നു.

ടോപ് ഓര്‍ഡറിലെ ക്ലാസ് ബാറ്റര്‍മാര്‍ പോലും ബുദ്ധിമുട്ടിയപ്പോഴും ഓസ്ട്രേലിയന്‍ ട്രാക്കുകളിലെ ബൗണ്‍സുമായി അഡ്ജസ്റ്റ് ചെയ്തത് ശ്രദ്ധേയമായി .പെര്‍ത്തില്‍ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിന്ന നിതീഷ് അഡലെയ്ഡില്‍ പിങ്ക് ബോളിന്റെ ബൗണ്‍സും മൂവ് മെന്റും കൗണ്ടര്‍ ചെയ്ത രീതി അനുപമമായിരുന്നു.

ശരിയായ ടെമ്പറമെന്റ്, ഡീസന്റ് ടെക്‌നിക്ക്, ഫിയര്‍ ലസ് അറ്റിറ്റിയുഡ്, ഇതിനെല്ലാമപ്പുറം കൂട്ടതകര്‍ച്ചകള്‍ക്കിടയില്‍ പോലും എതിരാളികളുടെ ബൗളിംഗ് നിരയുടെ നിലവാരം കണ്ടു സംശയിച്ചു നില്‍ക്കുന്നതിന് പകരം കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിച്ചു കൊണ്ട് ആക്രമണം എതിര്‍ ക്യാമ്പിലേക്ക് നയിക്കുന്നു.ഒരു ടിപ്പിക്കല്‍ ബിറ്റ്‌സ് ആന്‍ഡ് പീസസ് ടി ട്വന്റി ഓള്‍ റൗണ്ടര്‍ എന്ന നിഗമനങ്ങളെ പാടേ തിരുത്തുന്നു.

ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ തകര്‍ച്ചകളാണ് നിതീഷിന്റെ ബിഗ് ഇന്നിങ്‌സുകളെ തടഞ്ഞു നിര്‍ത്തുന്ന ഘടകം എന്ന് തോന്നുന്നു. എന്തായാലും നിതീഷിന്റെ ഇന്റന്റും അയാളത് പ്രകടമാക്കുന്ന രീതിയും മിഡില്‍ ഓര്‍ഡറില്‍ ഒരു കാം & കമ്പോസ്ഡ് ഓള്‍ റൗണ്ടറുടെ സാന്നിധ്യം ഉറപ്പ് നല്‍കുന്നുണ്ട്..

എഴുത്ത്: സംഗീത് ശേഖര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍