ഞാൻ എത്ര കാലം ജീവിച്ചിരുന്നാലും ആ കാലം മുഴുവൻ ഇത് എന്നെ വേട്ടയാടും, അത് അനുഭവിച്ചാൽ മനസിലാകും; തുറന്നടിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ ബോർഡർ-ഗവാസ്‌കർ ട്രോഫി പരിക്കുമൂലം തനിക്ക് നഷ്ടമാകുമെന്നത് തന്റെ ജീവിതകാലം മുഴുവൻ തന്നെ ‘വേട്ടയാടുമെന്ന്’ പറയുകയാണ് ഗ്ലെൻ മാക്‌സ്‌വെൽ. കഴിഞ്ഞ വർഷം നവംബറിൽ ഒരു സുഹൃത്തിന്റെ ജന്മദിന പാർട്ടിക്കിടെ സ്റ്റാർ ഓൾറൗണ്ടറുടെ ഇടതു കാലിൽ പരിക്കേറ്റതിനെ തുടർന്നാണ് ഈ നാളുകളിൽ എല്ലാം പുറത്തിരിക്കേണ്ടി വന്നത്.

“ഒരുപക്ഷേ, എന്റെ ജീവിതകാലം മുഴുവൻ ഇതൊക്കെ എന്നെ വേട്ടയാടും” ഫോക്സ് ക്രിക്കറ്റിലെ ബിഗ് ബാഷ് ലീഗ് മത്സരത്തിനിടെ മാക്സ്വെൽ കമന്ററിയിൽ പറഞ്ഞു.

“നിങ്ങളുടെ ടീമംഗങ്ങൾ കളിക്കുന്നത് കാണാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്, പ്രത്യേകിച്ച് ഞങ്ങളുടെ ഏറ്റവും മികച്ച സ്ക്വാഡുകളിൽ ഒന്ന് തന്നെയാണ് ഇന്ത്യക്ക് എതിരെ ഇറങ്ങാൻ പോകുന്നത്, അതൊക്കെ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.”

Read more

ഫെബ്രുവരി 9ന് നാഗ്പൂരിൽ നടക്കുന്ന ഉദ്ഘാടന ടെസ്റ്റോടെയാണ് ബോർഡർ-ഗവാസ്കർ ട്രോഫി ആരംഭിക്കുന്നത്.