2023 ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന്റെ അവസ്ഥ ദയനീയമാണ്. ഇതുവരെ കളിച്ച 4 മത്സരങ്ങളില്‍ 2 എണ്ണത്തില്‍ വിജയിച്ച പാകിസ്ഥാന്‍ അവസാന രണ്ട് മത്സരങ്ങളില്‍ തോറ്റു. മൈതാനത്ത് ഫോറും സിക്‌സും അടിക്കാന്‍ പാക് കളിക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഇപ്പോഴിതാ സിക്‌സും ഫോറും അധികം വരാത്തതിന് വിചിത്രമായ വാദം ഉന്നയിച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഇമാം ഉള്‍ ഹഖ്.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ ഇമാം ഉള്‍ ഹഖ് പങ്കെടുത്തിരുന്നു. ആ സമയത്ത് ഒരു പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് ചോദിച്ചു, ‘എന്തുകൊണ്ടാണ് പവര്‍പ്ലേയ്ക്കിടെ പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ശാന്തത പാലിക്കുന്നത്?
ഇതിന് ഇമാം ഉള്‍ ഹഖ് മറുപടി പറഞ്ഞു- ”നമുക്ക് കൂടുതല്‍ പ്രോട്ടീന്‍ കഴിക്കണമെന്ന് ഞാന്‍ കരുതുന്നു. വളരെയധികം കാര്‍ബോഹൈഡ്രേറ്റ് ഇല്ല. എന്നാല്‍ ഞങ്ങള്‍ അധികം സംസാരിക്കാന്‍ ആഗ്രഹിക്കാത്ത കാര്യമാണിത്.’
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ 22-ാം മത്സരത്തില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ നേരിടുകയാണ്. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
Read more
പവര്‍പ്ലേയില്‍ പാക് ഓപ്പണര്‍മാര്‍ സ്ഥിരതയോടെ തുടങ്ങിയപ്പോള്‍, മുജീബ് ഉര്‍ റഹ്‌മാന്റെ ഒരു പന്ത് ലോംഗ് ഓഫിലേക്ക് സിക്സര്‍ പായിച്ച് അബ്ദുല്ല ഷഫീഖ് ശ്രദ്ധേയമായ മുന്നേറ്റം നടത്തി. 1168 പന്തുകളുടെ നീണ്ട വെല്ലുവിളി നിറഞ്ഞ ഇടവേളയ്ക്ക് ശേഷം പാകിസ്ഥാന്‍ പവര്‍പ്ലേയില്‍ നേടുന്ന ആദ്യ സിക്സാണ് ഇത്.