2024 ലെ ഐസിസി ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. യുഎസ്എ-ഐആര്‍ഇ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ അവരുടെ വിധി ഉറപ്പിച്ചു. ആഗോള ടൂര്‍ണമെന്റിലെ ഈ തിരിച്ചടിക്ക് ശേഷം പാക് മുന്‍ താരം കമ്രാന്‍ അക്മല്‍ മെന്‍ ഇന്‍ ഗ്രീനിനെതിരെ ആഞ്ഞടിച്ചു.
‘ടീമിന് സൂപ്പര്‍ എട്ടില്‍ എത്താന്‍ കഴിയാത്തത് വളരെ നിരാശാജനകവും സങ്കടകരവുമാണ്. എന്നാല്‍ പാകിസ്ഥാന്‍ ടീം ശരാശരി ക്രിക്കറ്റിന് താഴെയാണ് കളിച്ചത് എന്നത് കയ്‌പേറിയ വസ്തുതയാണ്.. ഇപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമയമായി’ കമ്രാന്‍ അക്മല്‍ എക്സില്‍ കുറിച്ചു.
ഇന്നലെ നടക്കേണ്ടിയിരുന്ന യുഎസ്എ-ഐആര്‍ഇ മത്സരം മഴ കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിതിനാലാണ് പാകിസ്ഥാന്റെ സൂപ്പര്‍ 8 ഘട്ടത്തിലെത്താനുള്ള സാധ്യത അവസാനിച്ചത്. കാരണം ഈ മത്സരത്തില്‍ യുഎസ്ഐ പരാജയപ്പെടേണ്ടത്് പാകിസ്ഥാന്റെ മുന്നേറ്റതിന് ആവശ്യമായിരുന്നു.
ആദ്യ മത്സരത്തില്‍ കാനഡയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച അമേരിക്ക പാകിസ്താനെ സൂപ്പര്‍ ഓവറില്‍ അട്ടിമറിച്ചിരുന്നു. ഇന്ത്യയോട് തോറ്റെങ്കിലും നാല് പോയിന്റുകള്‍ അമേരിക്കയ്ക്കുണ്ടായിരുന്നു. ഇന്നലത്തെ മത്സരം ഉപേക്ഷിച്ചതോടെ ഒരു പോയിന്റുകൂടി കൂട്ടി അമേരിക്കയ്ക്ക് അഞ്ച് പോയിന്റായി. അടുത്ത മത്സരം ജയിച്ചാലും ആദ്യ രണ്ട് മത്സരങ്ങല്‍ തോറ്റ പാകിസ്ഥാന് നാല് പോയിന്റേ ആകുകയുള്ളു. ഇതോടെ അമേരിക്ക ഇന്ത്യയ്ക്കൊപ്പം സൂപ്പര്‍ 8ല്‍ കടന്നു.