ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാന് സമ്മർദ്ദം ഉണ്ടാകും, വിജയത്തിനായി ആശംസകൾ; മുൻ പാക്കിസ്ഥാൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

നാളുകൾ ഏറെയായി മോശമായ പ്രകടനമാണ് പാകിസ്ഥാൻ ടീം കാഴ്ച്ച വെക്കുന്നത്. 2022 ടി 20 ലോകകപ്പിൽ ഫൈനലിൽ പ്രവേശിച്ചതല്ലാതെ ബാക്കി വന്ന ഒരു ടൂർണമെന്റിൽ പോലും മികച്ച പ്രകടനം കാഴ്ച വെക്കാൻ ടീമിന് സാധിച്ചിട്ടില്ല. ടീമിൽ താരങ്ങൾ തമ്മിൽ ഭിന്നതകളും ഉണ്ടായിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് ഒരു ഐസിസി ഇവന്റ് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നത്. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിക്കായുള്ള ടീമിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ പാകിസ്‌ഥാൻ താരമായ വസീം അക്രം.

വസീം അക്രം പറയുന്നത് ഇങ്ങനെ:

” ഫഹീം അഷ്‌റഫ് പാകിസ്താന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവനു ഞാന്‍ എല്ലാ വിധ ആശംസകളും നേരുകയാണ്. പ്രതിഭാശാലിയായ ക്രിക്കറ്ററാണ് ഫഹീം. പക്ഷെ അവസാനത്തെ 20 മല്‍സരങ്ങളില്‍ അവന്റെ ബൗളിങ് ശരാശരി 100ഉം ബാറ്റിങ് ശരാശരി ഒമ്പതുമാണ്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഫഹീം ടീമിലേക്കു വന്നത്. ഖുശ്ദില്‍ ഷായും ടീമിലെ സര്‍പ്രൈസ് എന്‍ട്രിയാണ്”

വസീം അക്രം തുടർന്നു:

” പാകിസ്താന്‍ ടീമിനു എല്ലാവിധ ആശംസകളും ഞാന്‍ നേരുകയാണ്. ഹോംഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദം തീര്‍ച്ചയായും അവര്‍ക്കുണ്ടാവും. എങ്കിലും പാകിസ്താന്‍ ടീം സെമി ഫൈനലില്‍ എത്തുമെന്നു തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്” വസീം അക്രം പറഞ്ഞു.

പാകിസ്ഥാൻ സ്‌ക്വാഡ്:

ഫഖര്‍ സമാന്‍, ബാബര്‍ ആസം, കമ്രാന്‍ ഗുലാം, സൗദ് ഷക്കീല്‍, തയ്യബ് താഹിര്‍, ഫഹീം അഷ്റഫ്, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഖുഷ്ദില്‍ ഷാ, സല്‍മാന്‍ ആഗ, ഉസ്മാന്‍ ഖാന്‍, അബ്രാര്‍ അഹമ്മദ്, ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് ഹസ്നൈന്‍, ഹാരിസ് റൗഫ്, നസീം ഷാ.