ഇന്ത്യൻ ടീമിൽ ഒരു അവസരം , ക്രിക്കറ്റ് കളിക്കുന്ന ഏതൊരു താരവും ആഗ്രഹിക്കുന്ന ഒരു കാര്യം ആയിരിക്കും ഇത്. എന്നാൽ ഇത് എളുപ്പമാണോ? 10 വർഷം മുമ്പ് ഉണ്ടായിരുന്ന സാഹചര്യം ഉള്ളത്, അല്ല എന്നുറപ്പിച്ച് പറയാം. അന്ന് ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനത്തിന്റെ നൂറുമടങ്ങ് ബുദ്ധിമുട്ടാണ് ഇപ്പോൾ. ഒറ്റ വഴിയേ ഉള്ളു, കിട്ടുന്ന അവസരങ്ങൾ നന്നായി ഉപയോഗിക്കുക.
നമ്മുടെ സഞ്ജുവിനെ സംബന്ധിച്ച് ഈ സീസണിലേക്ക് വരുമ്പോൾ കാര്യങ്ങൾ അനുകൂലം ആയിരുന്നു, പന്ത് പരിക്ക് കാരണം കളിക്കുന്നില്ല, രാഹുൽ മോശം ഫോമിൽ, ഇഷാൻ മോശം ഫോമിൽ. അങ്ങനെ എല്ലാം അനുകൂലം. എന്നാൽ ആ സാഹചര്യത്തെ അയാൾ പൂർണമായി ഉപയോഗപെടുത്തിയില്ല. ഭേദപ്പെട്ട പ്രകടനം നടത്തി എങ്കിലും ഇന്ത്യൻ സെലെക്ടറുമാരുടെ പിടിച്ചുപറ്റാൻ അത് മതിയായോ എന്ന് ചോദിച്ചാൽ സഞ്ജുവിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഇരട്ടത്താപ്പ് നയമുള്ള സെലെക്ടറുമാർ പറയുകയും വേണ്ട.
Read more
സീസണിൽ 13 മത്സരങ്ങളിലായി സഞ്ജു നേടിയത് 360 റൺസാണ്. അതെ സമയം ഇന്ത്യൻ ടീമിൽ അദ്ദേഹത്തോടൊപ്പം സ്ഥാനത്തിനായി മത്സരിക്കുന്ന ഇഷാൻ നേടിയത് 425 റൺസാണ്. സീസണിന്റെ രണ്ടാം പകുതിയിൽ കൂടുതൽ സ്ഥിരതയോടെ കളിക്കാൻ ഇഷാൻ കിഷന് സാധിച്ചു. ഇരട്ട സെഞ്ച്വറി നേട്ടത്തിൽ എത്തിയപ്പോൾ തന്നെ ടീമിലെ സ്ഥാനം ഉറപ്പാക്കിയ താരം അത് അടിവരടിയിടുന്ന പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്.