ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറുമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ മുന്നിൽ ഉണ്ടാകും ഷാഹീൻഷാ അഫ്രീദിയുടെ പേര്. ഫാസ്റ്റ് ബോളറുമാർ ഒരുപാടുള്ള പാകിസ്ഥാനിൽ അവരുടെ പേസ് പടയെ നയിക്കനുള്ള ശക്തിയായി ഈ കാലഘട്ടത്തിൽ താരത്തിന് സാധിച്ചിട്ടുണ്ട് . ഇന്ന് ഏതൊരു മികച്ച ബാറ്റർക്കും പേടിസ്വപ്നമാണ് ഈ ഫാസ്റ്റ് ബോളർ.
ഇത്തവണത്തെ ലോകകപ്പിൽ അഫ്രീദിയുടെ ഫോം അനുസരിച്ച് ആയിരിക്കും പാക്കിസ്ഥാന്റെ കിരീട സ്വപ്‌നങ്ങളെന്ന് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത് തന്നെ താരത്തിന്റെ പ്രകടനത്തിലുള്ള വിശ്വാസം കൊണ്ടാണ്. മുൻ കാലങ്ങളിൽ ഒകെ പാകിസ്താനായി പലവട്ടം ആവർത്തിച്ച മാജിക്ക് ഇത്തവണയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴിതാ ക്രിക്കറ്റിനോട് ചെറുപ്പം മുതൽ അതിയായ താല്പര്യവും പാഷനും കൊണ്ടുനടന്ന അഫ്രീദിയുടെ ചില വിചിത്ര രീതികൾ വെളിപ്പെടുത്തിയിരിക്കുകയാണ് സഹോദരൻ റിയാസ് അഫ്രീദി.
“ചെറുപ്പത്തിൽ ഗ്രൗണ്ടിൽ നിന്നും കളി കഴിഞ്ഞു വരുമ്പോൾ അവന്റെ കൈയിൽ സ്റ്റമ്പും പാഡും എല്ലാം ഉണ്ടാകും. കിടക്കുന്ന നേരത്തെ സ്റ്റംമ്പെടുത്ത് തലയിണയ്ക്ക് സൈഡിൽ വയ്ക്കും. പാഡിന്റെ സ്ഥാനം പലപ്പോഴും കിടക്കയിലായിരിക്കും. ഉറങ്ങാൻ പോകുമ്പോഴും ഉറക്കം ഉണരുമ്പോഴും ഈ ക്രിക്കറ്റ് ഉപകരണങ്ങൾ കണ്ടായിരുന്നു അവന്റെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും.” സഹോദരൻ പറഞ്ഞു.
“ക്രിക്കറ്റിനെ ഒരുപാട് സ്‌നേഹിച്ചിരുന്നു ഷഹീൻ. തോൽവികൾ അവനെ തളർത്തിയിരുന്നു. ഇന്നും ആ സ്വഭാവത്തിന് മാറ്റമില്ല. ഒരു കളിയിൽ പ്രഹരം ഏറ്റുവാങ്ങിയാൽ അവൻ തളരും. പിന്നെ തിരിച്ചുവന്ന് മികച്ച പ്രകടനം നടത്തുന്നത് വരെ അദ്ദേഹം അസ്വസ്ഥനായിരിക്കും.”സഹോദരൻ പറഞ്ഞു.
Read more
എന്തായാലും സ്പിന്നിനെ പിന്തുണക്കുന്ന പിച്ചിൽ അഫ്രീദി കാണിക്കുന്ന മായാജാലത്തിനായി പാകിസ്ഥാൻ ആരാധകർ കാത്തിരിക്കുകയാണ്.