"വലിയ താരമൊക്കെ അങ്ങ് ഗ്രൗണ്ടിൽ, ഇവിടെ ഞാൻ പറയുന്നത് പോലെ കാര്യങ്ങൾ": വിരാടിനെ കളി നിയമങ്ങൾ പഠിപ്പിച്ച് അനുഷ്ക

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായ വിരാട് കൊഹ്‌ലിയെ മുട്ട് കുത്തിച്ച് അനുഷ്ക ശർമ്മ. പര്യസ്യ ചിത്രത്തിന് വേണ്ടിയുള്ള വീഡിയോയിലാണ് അനുഷ്ക ഉണ്ടാക്കിയ പുതിയ നിയമങ്ങൾ വിരാടിനെ പഠിപ്പിച്ചത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് വിരാടും അനുഷ്‌കയും ഒരുമിച്ച് ഒരു പരസ്യത്തിന് വേണ്ടി അഭിനയിക്കുന്നത്. അനുഷ്കയുടെ നിയമങ്ങളിൽ പ്രധാനപ്പെട്ട നിയമങ്ങളാണ് മൂന്നു പന്തുകൾ മിസ് ആക്കിയാൽ ഔട്ട്, ദേഷ്യപ്പെട്ടാൽ ഔട്ട്, ആദ്യ ബോൾ ട്രയൽ ബോൾ എന്നിവ.

പന്ത് അടിച്ച് കളഞ്ഞാൽ അടിച്ചവർ തന്നെ പോയി ബോൾ എടുക്കണം എന്നാണ് അനുഷ്ക വിരാടിനോട് പറയുന്നത്. രസകരമായ വീഡിയോ ദൃശ്യങ്ങൾ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുകയാണ്. ബംഗ്ലാദേശിനെതിരെ ഉള്ള പരമ്പരയ്ക്ക് ശേഷം ഇപ്പോൾ വിശ്രമത്തിലാണ് വിരാട് കോഹ്ലി.

രണ്ടാം ടെസ്റ്റ് മത്സരത്തിൽ വിരാട് തകർപ്പൻ പ്രകടനമാണ് നടത്തിയത്. 594 ഇന്നിങ്‌സുകൾ കൊണ്ട് വേഗത്തിൽ 27000 റൺസ് നേടുന്ന ആദ്യ താരം എന്ന റെക്കോഡ് ആണ് അദ്ദേഹം സ്വന്തമാക്കിയത്. കൂടാതെ നിരവധി റെക്കോഡുകളും ഇന്ത്യ രണ്ടാം ടെസ്റ്റ് മത്സരത്തിൽ സ്വന്തമാക്കിയിരുന്നു.

രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് മുതൽ അവർ ആക്രമിച്ചാണ് കളിച്ചത്. അതിലൂടെ ഫാസ്റ്റസ്റ്റ് ടീം ഫിഫ്റ്റി, ഫാസ്റ്റസ്റ്റ് സെഞ്ച്വറി, ഫാസ്റ്റസ്റ്റ് 150 , ഫാസ്റ്റസ്റ്റ് 200 തുടങ്ങിയ നേട്ടങ്ങൾ എല്ലാം സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.