വീണ്ടും പഴയപടിയായി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ നട്തത്തുന്നതിൽ വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ് താരം. അവസാന നാല് ടി-20 മത്സരങ്ങളിൽ നിന്ന് ആദ്യ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടിയിരുന്നു സഞ്ജു അതേ മികവ് അടുത്ത രണ്ട് മത്സരങ്ങളിലും നടത്താൻ സാധിക്കാതെ പോയി. ഇന്നലെ നടന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയുടെ മാർകോ ജാൻസന്റെ ആദ്യ ഓവറിൽ തന്നെ താരം പൂജ്യനായി മടങ്ങിയിരുന്നു. ഇതോടെ താരത്തിനെതിരെ വിമർശനങ്ങൾ ശക്തമാണ്.
ഇപ്പോൾ സഞ്ജുവിനെ വിമർശിച്ച് സംസാരിച്ചിരിക്കുകയാണ് സൗത്താഫ്രിക്കന്‍ ടീമിന്റെ ടെക്‌നിക്കല്‍ സ്ട്രാറ്റെജി അനാലിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രസന്ന അഗോരം. തമാശ മുഖേനെയാണ് അദ്ദേഹം മലയാളി താരത്തിനെ വിമർശിച്ചിരിക്കുന്നത്.
പ്രസന്ന അഗോരം പറയുന്നത് ഇങ്ങനെ:
” ബാറ്റിങിലെ സ്ഥിരതയെക്കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ട്. സഞ്ജു സാംസണിനെ നോക്കൂ, ഇതാണ് സ്ഥിരത. അദ്ദേഹത്തെക്കുറിച്ചു നമ്മള്‍ എന്തൊക്കെ തന്നെ പറഞ്ഞാലും ഇത്രയും കഴിവുറ്റ മറ്റൊരു താരം ലോകത്തില്‍ മറ്റാരുമില്ല. ഇക്കാര്യം ഞാന്‍ ഒരിക്കല്‍ക്കൂടി പറയുകയാണ്. രണ്ടു സെഞ്ച്വറി, പിന്നാലെ രണ്ടു പൂജ്യം. രണ്ടിലും മൂന്നു ബോളുകള്‍ വീതം നേരിടുകയും ചെയ്തു (രണ്ടാം ടി20യില്‍ രണ്ടു ബോള്‍). ടി20 ക്രിക്കറ്റില്‍ ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം സ്ഥിരതയെന്നത് എല്ലാ തവണയും 20 ബോളുകളെങ്കിലും നേരിടുകയാണ് വേണ്ടത്”
പ്രസന്ന അഗോരം തുടർന്നു:
Read more
ന്യൂവാണ്ടറേഴ്‌സില്‍ നടക്കാന്‍ പോവുന്ന അടുത്ത കളിയിലും സഞ്ജു ഫ്‌ളോപ്പായാല്‍ പേടിക്കണം. നേരത്തേ നേടിയ രണ്ടു സെഞ്ച്വറികള്‍ ആര്‍ക്കും ഓര്‍മയുണ്ടാവില്ല. അദ്ദേഹത്തിനു വീണ്ടും ഒന്നില്‍ നിന്നു തന്നെ തുടങ്ങേണ്ടി വരും. അത് അതിനേക്കാൾ പ്രയാസകരമായിരിക്കും” പ്രസന്ന അഗോരം പറഞ്ഞു.