റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മാക്‌സ്‌വെൽ. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ നോക്ക്ഔട്ട് മത്സരത്തിൽ ഓസ്‌ട്രേലിയൻ ടീം തകർന്നപ്പോൾ ഒറ്റയ്ക്ക് പൊരുതി ഡബിൾ സെഞ്ചുറി നേടി ടീമിനെ വിജയിപ്പിച്ച താരമാണ് അദ്ദേഹം. എന്നാൽ ആ പ്രകടനം ഐപിഎലിൽ നടത്തും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ല. അതിലൂടെ ടീം മാനേജ്‌മന്റ് റീടെൻഷൻ ലിസ്റ്റിൽ നിന്നും അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല.
ഇത്തവണത്തെ റീടെൻഷനിൽ നിർത്താത്തതിൽ പ്രതികരിച്ച് സംസാരിച്ചിരിക്കുകയാണ് ഗ്ലെൻ മാക്‌സ്‌വെൽ. ടീം മാനേജ്‌മന്റ് ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും അതിൽ താൻ സന്തോഷവാനാണെന്നുമാണ് അദ്ദേഹം പറയുന്നത്.
ഗ്ലെൻ മാക്‌സ്‌വെൽ പറയുന്നത് ഇങ്ങനെ:
“റീടെന്‍ഷന് മുമ്പേ ടീം മാനേജ്‌മെന്റ് എന്നോട് സംസാരിക്കുകയും നിലനിര്‍ത്തില്ലെന്ന് നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. അത് വളരെ ‘മനോഹരമായ പുറത്താകലായിരുന്നു. അക്കാര്യത്തില്‍ എനിക്ക് വളരെ സന്തോഷം തോന്നി. എല്ലാ ടീമുകളും ഇതുപോലെ തുറന്നു സംസാരിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു. അങ്ങനെ സംസാരിക്കുന്നത് ബന്ധങ്ങളെ ഊട്ടിയുറപ്പിക്കും” ഗ്ലെൻ മാക്‌സ്‌വെൽ പറഞ്ഞു.
Read more
ഇത്തവണ ആർസിബി വിരാട് കോഹ്ലി, രജത്ത് പട്ടീദാർ, യാഷ് ദയാൽ എന്നിവരെ മാത്രമാണ് നിലനിർത്തിയത്. ഐപിഎൽ 2025 ഇലെ നായകനായി വിരാട് കൊഹ്‌ലിയെ കൊണ്ട് വരാനുള്ള പദ്ധതിയിലാണ് ആർസിബി മാനേജ്‌മന്റ് എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.