രൺവീർ അല്ലാബാദിയയുടെ വിവാദ പരാമർശം, പണി കൊടുത്ത് വിരാട് കോഹ്‌ലി; നിലപാടിന് കൈയടിച്ച് സോഷ്യൽ മീഡിയ

ഇന്ത്യയിലെ പ്രശസ്ത യൂട്യൂബറും പോഡ്കാസ്റ്ററുമായ രൺവീർ അലഹബാദിയക്ക് വമ്പൻ തിരിച്ചടി. ഹാസ്യനടൻ സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റൻറ് എന്ന ഷോയിൽ മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ രൺവീർ മാധ്യമങ്ങളിൽ നിന്നും പാർലമെൻ്റിൽ നിന്നും ശക്തമായ വിമർശനം കേൾക്കേണ്ടതായി വന്നു.

ഇതിനിടെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ രൺവീറിനെ അൺഫോളോ ചെയ്തു. മുമ്പ്, രൺവീറിന്റെ ഷോകളുടെ വമ്പൻ ആരാധകനായിരുന്ന കോഹ്ലി അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ പിന്തുടർന്നിരുന്നു. കോഹ്‌ലിയെ കൂടാതെ രൺവീറിനെ, അനുഷ്‌കയും അൺഫോളോ ചെയ്തു

ഷോയിലെ അശ്ലീല പരാമർശങ്ങളുടെ പേരിൽ സ്റ്റാന്റപ്പ് കൊമേഡിയൻ സമയ് റെയ്‌ന, യൂട്യൂബർ രൺവീർ അല്ലാബാദിയ, സോഷ്യൽ മീഡിയ ഇന്റഫ്‌ളുവൻസർ അപൂർവ മഖിജ, ആശിഷ് ചഞ്ചലനി, ജ്പ്രീത് സിങ് എന്നിവർക്കെതിരേ അസം പോലീസ് കേസെടുത്തിരുന്നു. ഷോയിൽ അശ്ലീലം പ്രോത്സാഹിപ്പിക്കുകയും ലൈംഗികത പ്രകടമാക്കുന്നതും അശ്ലീലവുമായ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തതായാണ് ചുമത്തിയിരിക്കുന്ന കുറ്റം.

ഇതിനിടയിൽ ഷോയുടെ ഭാഗമായ ജ്പ്രീത് സിങ്ങും വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. മലയാളികളെ കളിയാക്കിയതിന്റെ പേരിലാണ് അദ്ദേഹം ഇപ്പോൾ ട്രോളുകളിൽ നിറയുന്നത്.

Read more