RCB UPDATES: അപ്പോൾ ആ കാര്യത്തിനൊരു തീരുമാനമായി, വിരാട് കോഹ്‌ലി അടുത്ത മത്സരത്തിന് ഇറങ്ങുമോ എന്ന കാര്യത്തിൽ സ്ഥിതീകരണവുമായി ആർസിബി പരിശീലകൻ

ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) പരാജയപെട്ടതിന് പിന്നാലെ സ്റ്റാർ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയുടെ പരിക്ക് വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്തായാലും ഫീൽഡിങ് നടത്തുമ്പോൾ പരിക്ക് പറ്റിയ കോഹ്‍ലിയെക്കുറിച്ച് ആർസിബി മുഖ്യ പരിശീലകൻ ആൻഡി ഫ്ലവർ ഒരു അപ്‌ഡേറ്റ് നൽകിരിക്കുകയാണ്.

ഇന്നലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ബാംഗ്ലൂർ എട്ട് വിക്കറ്റിന് പരാജയപ്പെടുക ആയിരുന്നു. ആറ് പന്തിൽ നിന്ന് ഏഴ് റൺസ് മാത്രം നേടിയ വിരാട് കോഹ്‌ലി ബാറ്റിംഗിൽ നിരാശപ്പെടുത്തി. വമ്പനടിക്ക് ശ്രമിച്ച താരത്തെ ഡീപ് ബാക്ക്‌വേർഡ് സ്‌ക്വയർ ലെഗിൽ പ്രസീദ് കൃഷ്ണ എടുത്ത ക്യാച്ചിനൊടുവിൽ അർഷാദ് ഖാൻ പുറത്താക്കി.

എന്തായാലും ഗുജറാത്ത് ടൈറ്റൻസിന്റെ റൺ ചേസിനിടെ ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെ വിരാട് കോഹ്‌ലിയുടെ വിരലിന് പരിക്ക് പറ്റിയത്. 12-ാം ഓവറിലെ അഞ്ചാം പന്തിൽ ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ സായ് സുദർശൻ സ്വീപ്പ് ഷോട്ട് പായിച്ചപ്പോഴാണ് സംഭവം. ഡീപ് മിഡ് വിക്കറ്റിൽ സ്ഥാനം പിടിച്ചിരുന്ന കോഹ്‌ലിക്ക് പിഴച്ചു.

പന്ത് അദ്ദേഹത്തിന്റെ കൈകളിലൂടെ വഴുതി ബൗണ്ടറിയിലെത്തി. തൊട്ടുപിന്നാലെ വേദനയോടെ പുളഞ്ഞ കോഹ്‍ലിയെയാണ് കാണാൻ പറ്റിയത്. കൈയിൽ പന്ത് ശക്തമായി ഇടിച്ചതിനെ തുടർന്നാണ് കോഹ്‌ലി വീണത്. എന്തായാലും ചികിത്സയ്ക്ക് ശേഷം താരം ഫീൽഡിങ് തുടർന്നു എങ്കിലും ആർസിബി ആരാധകർക്ക് ആശങ്ക ഉണ്ടായിരുന്നു. അതിനാൽ മത്സരശേഷം സംസാരിച്ച പരിശീലകൻ പറഞ്ഞത് ഇങ്ങനെ:

“വിരാട് സുഖമായിരിക്കുന്നു, അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല, വിഷമിക്കേണ്ട കാര്യമില്ല,” മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ഫ്ലവർ പറഞ്ഞു.

എന്തായാലും മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ച ആർസിബി നിലവിൽ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്.

Read more