ടോസ് കിട്ടിയിട്ട് ഞാൻ എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത് , ടോസിനിടയിൽ ധവാനോട് ചോദിച്ച് രോഹിത്; രണ്ട് വ്യത്യസ്ത ടീമുകളുടെ നായകന്മാർ ആയിട്ടുപോലും ഇരുവരുടെയും പരസ്‌പര ബഹുമാനം ഏറ്റെടുത്ത് ആരാധകർ

ഒരു സമയത്ത് ക്രിക്കറ്റ് ആരാധകർ നോക്കുമ്പോൾ ഗംഭീർ – കോഹ്ലി അടി കാരണം ഇന്ത്യൻ ക്രിക്കറ്റിനും ഐ.പി.എലിനും നാണക്കേട് ഉണ്ടാകുന്നു, അതെ ആരാധകർ മറ്റൊരു മത്സരത്തിലെ ടോസ് മുതൽ കാണുന്നത് രണ്ട് നായകന്മാർ തമ്മിലുള്ള പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാതൃക കാണിക്കുന്നു.

ഇന്ന് നടക്കുന്ന പഞ്ചാബ്- മുംബൈ മത്സരത്തിലെ ടോസിനിടയിലാണ് ധവാനും രോഹിതും പരസ്പരം ഉള്ള ബഹുമാനവും സ്നേഹം കൊണ്ട് ഞെട്ടിച്ചത്. അതിനിടയിൽ രോഹിത് പറഞ്ഞ ഒരു മറുപടിയോ ആരാധകർ ഏറ്റെടുത്തിരിക്കുമായാണ്.

ടോസ് നേടിയ രോഹിത് പറഞ്ഞത് ഇങ്ങനെ ” ഞാൻ ധവനോട് ചോദിച്ചു ടോസ് ചെയ്യണമെന്ന് ബോൽ ചെയ്യാനാണ് അവൻ പറഞ്ഞത്. അതുകൊണ്ട് ഞാൻ ബോളിങ് തിരഞ്ഞെടുക്കുന്നു. ഇത് കേട്ട ധവാൻ ചിരിക്കുന്നതും ടോസ് കിട്ടിയാൽ താനും ബോളിങ് മാത്രമേ തിരഞ്ഞെടുക്കു എന്ന് പറഞ്ഞു. ഇരുടീമുകളും അവസാനം കളിച്ച മത്സരങ്ങളിൽ റൺസ് പിന്തുടർന്ന് വിജാതിയിച്ചവരാണ്.

Read more

രണ്ട് വ്യത്യസ്‌ത ടീമുകളുടെ നായകന്മാർ ആയിട്ടും ഇരുവരുടെയും സംസാര രീതികളും, പരസ്പര ബഹുമാനവുമൊക്കെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇതൊക്കെയാണ് ക്രിക്കറ്റിന് വേണ്ടതെന്ന് ആരാധകർ പറയുന്നു.