'കെ.എൽ രാഹുൽ പരാജയപ്പെടണം എന്ന് രോഹിത്ത് ആഗ്രഹിച്ചു', പ്രസ്ഥാവനയെ കുറിച്ച് റിഷഭ് പന്ത് തുറന്ന് പറയുന്നതിങ്ങനെ

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് 280 റൺസിന്റെ തകർപ്പൻ വിജയമാണ് കരസ്ഥമാക്കാൻ സാധിച്ചത്. മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ആദ്യം നിൽക്കുന്നത് ഓൾറൗണ്ടർ ആർ.അശ്വിന്റെ മികവാണ്. ആദ്യ ഇന്നിങ്സിൽ അദ്ദേഹം ടീമിനായി തകപ്പൻ സെഞ്ചുറി ആണ് നേടിയത്. തുടർന്നുള്ള അവസാന ഇന്നിങ്സിൽ അദ്ദേഹം 6 വിക്കറ്റുകളും നേടി ടീമിനായി വിജയം സമ്മാനിച്ചു.

എന്നാൽ ഈ മത്സരം പല ഇന്ത്യൻ താരങ്ങൾക്കും വളരെ നിർണായകമായ മത്സരമായിരുന്നു. യുവ താരങ്ങളായ റിഷഭ് പന്ത്, ശുഭമന് ഗിൽ, കെ എൽ രാഹുൽ എന്നിവരാണ് ആ താരങ്ങൾ. എന്നാൽ ടീമിൽ കെ എൽ രാഹുൽ ഒഴിച്ച് ബാക്കി എല്ലാവരും മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ ഇന്നിങ്സിൽ കെ എൽ രാഹുൽ 52 പന്തുകളിൽ നിന്നും 16 റൺസ് മാത്രമാണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ രാഹുൽ 22 റൺസ് നേടി നിൽകുമ്പോൾ ക്യാപ്റ്റനായ രോഹിത്ത് ശർമ്മ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. രാഹുലിന്റെ അവസരം രോഹിത്ത് നഷ്ടമാക്കി, രാഹുൽ പരാജയപ്പെടാൻ രോഹിത്ത് ആഗ്രഹിക്കുന്നു എന്നൊക്കെയുള്ള ആരാധകരുടെ വിമർശനങ്ങൾ ആണ് ഉയർന്ന് വരുന്നത്. അതിനെ കുറിച്ച് റിഷഭ് പന്ത് തുറന്നു പറഞ്ഞിരിക്കുകയാണ്.

റിഷഭ് പന്ത് പറയുന്നത് ഇങ്ങനെ:

“നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ. രാഹുൽ രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനമാണ് നടത്തിയത്. ആ സമയത്ത് നമുക്ക് 500ന് മുകളിൽ ലീഡ് റൺ ഉണ്ടായിരുന്നു. അത് കൊണ്ട് ഡിക്ലയർ ചെയ്യുന്ന കാര്യം രോഹിത്ത് ഭായ് എല്ലാവരോടും നേരത്തെ തന്നെ പറഞ്ഞിരുന്നു” റിഷഭ് പന്ത് പറഞ്ഞു.

പാകിസ്ഥാൻ ടീമിനേ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും നാണംകെട്ട രീതിയിൽ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഇന്ത്യയോട് ഏറ്റുമുട്ടാൻ വന്നത്. എന്നാൽ അവരെ തോൽപ്പിച്ച പോലെ ഇന്ത്യയെ കീഴടക്കാൻ അവർക്ക് സാധിച്ചില്ല. ഒന്നാം ടെസ്റ്റിൽ ഇറങ്ങിയ ടീം വെച്ച് തന്നെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇറങ്ങുന്നത്. അടുത്ത ടെസ്റ്റ് മത്സരം 27ആം തിയതി മുതലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.