സഞ്ജു സാംസൺ തിരികെ ഇന്ത്യൻ ജേഴ്‌സിയിൽ; ആഭ്യന്തര ടൂർണമെന്റുകളിൽ താരത്തിന് വീണ്ടും അവസരം

ഇപ്പോൾ നടന്ന ദുലീപ് ട്രോഫിയിൽ ഏറ്റവും മികച്ച പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ച വെച്ചത്. എന്നാൽ ഇന്ത്യൻ ടീമിൽ ബിസിസിഐ ഏറ്റവും കൂടുതൽ തഴയപ്പെടുത്തുന്നതും അദ്ദേഹത്തെയാണ്. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇന്ത്യയുടെ സ്‌ക്വാഡിൽ ഇടം നേടാൻ ആയെങ്കിലും താരത്തിന് ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല. അതിന് ശേഷം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ രണ്ട് മത്സരങ്ങൾ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. തുടർന്ന് സഞ്ജു ഇന്ത്യൻ ടീമിലേക്ക് പ്രവേശിക്കില്ല എന്നായിരുന്നു ആരാധകർ വിലയിരുത്തിയിരുന്നത്. എന്നാൽ ബിസിസിഐ അദ്ദേഹത്തെ ദുലീപ് ട്രോഫിയിൽ ഉൾപ്പെടുത്തി.

ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനം കൊണ്ട് അദ്ദേഹം ഇനിയുള്ള ആഭ്യന്തര മത്സരങ്ങളിൽ ഇന്ത്യൻ ടീമിൽ സ്ഥിര സാനിധ്യം ആയിരിക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത ആഭ്യന്തര ടൂർണമെന്റ് ആയ ഇറാനി ട്രോഫിയിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ടീമിൽ സഞ്ജു സാംസൺ കളിച്ചേക്കുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. ഒക്ടോബർ ഒന്ന് മുതൽ ലക്‌നൗവിൽ വെച്ചാണ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ടീമിന്റെ പ്രഖ്യാപനം ഉണ്ടായേക്കും.

സഞ്ജുവിന്റെ കൂടെ ടീമിലേക്ക് പ്രവേശനത്തിന് മത്സരിക്കുന്ന മറ്റൊരു താരമാണ് ഇഷാൻ കിഷൻ. ദുലീപ് ട്രോഫിയിൽ ഇന്ത്യ ബിക്കെതിരെ അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. പരിക്ക് മൂലം പിന്നീടുള്ള മത്സരങ്ങൾ അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. രണ്ട് മത്സരങ്ങൾ കളിച്ച സഞ്ജു 196 റൺസ് ആണ് നേടിയത്.

ദുലീപ് ട്രോഫിയിൽ മോശമായ ഫോമിൽ കളിച്ച താരമാണ് ശ്രേയസ് അയ്യർ. അദ്ദേഹത്തിനും ബിസിസിഐ ഒരു അവസരം നൽകിയിരിക്കുകയാണ്. കൂടാതെ ഓൾറൗണ്ടർ ഷാർദുൽ താക്കൂറിനും ടൂർണ്ണമെന്റിലേക്ക് വിളി ലഭിച്ചിട്ടുണ്ട്.