ചൊവ്വാഴ്ച (ഏപ്രിൽ 19) നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്‌ജി) ക്യാപ്റ്റൻ കെഎൽ രാഹുലിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി.
റൂൾ 1 പ്രകാരമുള്ള കുറ്റമാണ് രാഹുൽ ചെയ്തത് എന്നാണ് പറയുന്നത്. താരം കുറ്റം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. ഈ പ്രീമിയർ ലീഗിൽ ഇത് മൂന്നാം തവണയാണ് ഒരു ടീമിന്റെ നായകൻ സമാന കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നത്.
ഇതേ മത്സരത്തിൽ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് എൽഎസ്ജി ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസും ശാസിക്കപ്പെട്ടു. അമ്പയറുടെ തീരുമാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച സ്റ്റോക്സ് മോശം പദം ഉപയോഗിച്ചിരുന്നു. ഇതും റൂൾ 1 കുറ്റം തന്നെയായിട്ടാണ് പരിഗണിക്കപ്പെട്ടത്.
Read more
ബാറ്റിംഗ് ഓർഡറിൽ അനാവശ്യമായി വരുത്തിയ മാറ്റങ്ങളാണ് ലഖ്‌നൗവിനെ തോൽവിയിലേക്ക് നയിച്ചതെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.