ജൂലൈ 7 ന് ആരംഭിക്കുന്ന 3 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ടീം ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ്. എഡ്ജ്ബാസ്റ്റണിൽ നടന്ന അഞ്ചാം ടെസ്റ്റിന് ശേഷം, ഇന്ത്യയുടെ ടി20 സ്ക്വാഡ് ഇതിനകം തന്നെ റോസ്ബൗളിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ടെസ്റ്റ് പരമ്പര സമനിലയിൽ അവസാനിച്ചതിന് ശേഷം വരാനിരിക്കുന്ന ട്വന്റി 20 പരമ്പര ജയിച്ച് പ്രതികാരം വീട്ടാനാകും ഇന്ത്യൻ ശ്രമം
നായകൻ രോഹിത് ശർമ്മ ആദ്യ മത്സരത്തിന് ടീമിലുണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ്. കോഹ്ലി, ബുംറ തുടങ്ങിയവരും ആദ്യ മത്സരത്തിന് കാണില്ല. അയർലൻഡിന് എതിരെ കളിച്ച ടീമിൽ ഉണ്ടായിരുന്ന സഞ്ജു ഉൾപ്പടെ ഉള്ളവർക്ക് ആദ്യ മത്സരത്തിലുള്ള ടീമിലുണ്ട്.
ദീപക്ക് ഹൂഡ, സൂര്യകുമാർ യാദവ് എന്നിവർ ഉള്ളതിനാൽ തന്നെ സഞ്ജുവിന് അവസരം കിട്ടുമോ എന്നുള്ള കാര്യം സംശയമാണ്. എന്തിരുന്നാലും ഒരു മത്സരത്തിൽ മാത്രമാണ് ഉള്പെടുത്തിയിട്ടുള്ളതിനാൽ തന്നെ ടീമിലിടം നൽകിയേക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.
അവസരം കിട്ടിയാലും ഇല്ലെങ്കിലും മികച്ച പരിശീലനത്തിലാണ് സഞ്ജു ഇപ്പോൾ. സ്റ്റാർ ബൗളർ ഭുവനേശ്വർ കുമാറിനെ നെറ്റ്സിൽ അടിച്ചുപറത്തുന്ന വീഡിയോ ഇതിനോടകം വൈറൽ ആയിട്ടുണ്ട്. അയര്ലന്ഡിന് എതിരെ നടന്ന മത്സരത്തിലാണ് കന്നി അർദ്ധ സെഞ്ചുറി താരം കുറിച്ചത്.
ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യില്‍ നായകന്‍ രോഹിത് ശര്‍മ കളിച്ചില്ലെങ്കിൽ ദീപക്ക് ഹൂഡ ആയിരിക്കും ഇഷാന്‍ കിഷന്റെ ഓപ്പണിങ് പങ്കാളി. മൂന്നാം നമ്പറില്‍ സഞ്ജു ഇറങ്ങിയേക്കും. എന്തായാലും സഞ്ജുവിന് അവസരം കിട്ടുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
🇮🇳 in the building 😍
Keep your eyes peeled for more content coming soon 👀 #ENGvIND@hardikpandya7 | @IamSanjuSamson pic.twitter.com/x5cM01oLIg
— The Ageas Bowl (@TheAgeasBowl) July 5, 2022
Read more