ഈയൊരു ദൗര്‍ബല്യം ആദ്യമായി കാണുന്നത് സഞ്ജുവില്‍ അല്ല, പക്ഷേ...

സാംസണ്‍ vs ഗാംഗുലി- ഷോര്‍ട്ട് ബോളുകളിലെ സാംസണിന്റെ പ്രകടനം കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് സൗരവ്‌ ഗാഗുലിയെ ആണ്.. കരിയറിന്റെ തുടക്കകാലത്ത് ഉഗ്രപ്രതാപത്തിലായിരുന്ന ഗാഗുലിയെ പിന്നീട് പിന്നോട്ട് വലിച്ചത് അദ്ദേഹത്തിന്റെ ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യങ്ങളായിരുന്നു. ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ ഈ പോരായ്മ ചൂഷണം ചെയ്തിട്ടുണ്ട്.

ടെസ്റ്റില്‍ ശരാശരിയില്‍ ഒതുങ്ങി എങ്കിലും ഈ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ മികച്ച ODI റെക്കോര്‍ഡുമായാണ് അദ്ദേഹം തന്റെ കരിയര്‍ അവസാനിപ്പിച്ചത്. ഇതിനോട് ചേര്‍ത്ത് വക്കാവുന്ന മറ്റൊരു പേരാണ് സുരേഷ് റെയ്‌നയുടേത്. ഇന്ത്യ കണ്ട മികച്ച ഫിനിഷര്‍ മാരില്‍ ഒരാളായിട്ടും അര്‍ഹിച്ച രീതിയില്‍ അവസാനിക്കാത്ത ഒരു കരിയറിനു അദ്ദേഹം ഏറ്റവും ശപിക്കുക തന്റെ ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യത്തെ തന്നെയായിരിക്കും.

പറഞ്ഞു വന്നത്, ഈയൊരു ദൗര്‍ബല്യം ആദ്യമായി കാണുന്നത് സഞ്ജുവില്‍ അല്ലെന്നാണ്. പക്ഷെ ഇതില്‍ നിന്നും പുറത്തു വരാന്‍ സാധിച്ചില്ലെങ്കില്‍ സഞ്ജുവിന്റെ കരിയറിനു അപായമണി മുഴങ്ങുക തന്നെ ചെയ്യും.

സച്ചിന്‍, ലക്ഷ്മണ്‍, ദ്രാവിഡ് അടക്കമുള്ള മുതിര്‍ന്ന ക്രിക്കറ്റേഴ്സ്, പരിശീലകര്‍ എന്നിവരോട് സംസാരിക്കുക. കൃത്യമായ പരിശീലനം നടത്തുക.. ലഭിക്കുന്ന ഓരോ അവസരവും മുതലാക്കാന്‍ ശ്രമിക്കുക.. Hopefully he can deliver it soon..

എഴുത്ത്: ഗിരി

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Read more