ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് സഞ്ജു, അവന്റെ മികവ് അസാദ്ധ്യം; താരത്തെ പുകഴ്ത്തി യൂസഫ് പത്താൻ

രാജസ്ഥാൻ റോയൽസിൽ സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസി തനിക്ക് ഇഷ്ടപെട്ടെന്നും ഒരുപാട് വര്ഷം പരിചയസമ്പത്തുള്ള ഒരു നായകനെ പോലെയാണ് സഞ്ജു നയിക്കുന്നതെന്നും പറയുകയാണ് യൂസഫ് പത്താൻ. 2022ലെ ഐപിഎൽ ഫൈനലിലെത്തിയ രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജു അതിൽ പരാജയപ്പെട്ടെങ്കിലും അതുവരെ ടീമിനെ നയിച്ച രീതിക്ക് പ്രശംസ കിട്ടിയിരുന്നു. 2023  സീസണിൽ, സാംസൺ നയിക്കുന്ന റോയൽസ് നിലവിൽ നാല് കളികളിൽ നിന്ന് ആറ് പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

യൂസഫ് പത്താൻ പറയുന്നത് ഇങ്ങനെ “ഈ സീസണിലും ഈ ടീം മികച്ച ക്രിക്കറ്റ് കളിക്കുന്നുണ്ട്. അവരുടെ ബാറ്റിംഗ് വളരെ ശക്തമാണ്. അവർക്ക് നിലവാരമുള്ള ബൗളർമാർ ഉണ്ട്. സഞ്ജു ടീമിനെ നയിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്. വളരെ പരിചയസമ്പത്തുള്ള താരത്തെ പോലെ അവൻ അത് ചെയ്യുന്നു.” യൂസഫ് പറഞ്ഞു

Read more

അതേസമയം അവസാനം 2 മത്സരങ്ങളിലായി റൺ ഒന്നും എടുക്കാതെ പുറത്തായ സഞ്ജു ഫോമിലേക്ക് മടങ്ങിവരാൻ ശ്രമിക്കും. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ, രാജസ്ഥാൻ ഗുജറാത്തിനെ നേരിടും.