അവളാണ് എനിക്ക് എല്ലാം, വിങ്ങിപ്പൊട്ടി ഹർഷൽ പട്ടേൽ

കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രീമിയർ ലീഗ് ആരാധകർക്ക് വലിയ ഞെട്ടൽ ഉണ്ടാക്കിയ വാർത്ത ആയിരുന്നു ബാംഗ്ലൂർ താരം ഹർഷൽ പട്ടേലിന്റെ സഹോദരിയുടെ മരണവാർത്ത. മരണ വിവരം അറിഞ്ഞതിനു പിന്നാലെ ബയോബബ്‌ൾ വിട്ട് ഏതാനും ദിവസം കുടുംബത്തിനൊപ്പം ചെലവിട്ടതിനു ശേഷമാണ് ഹർഷൽ ടീം ക്യാംപിലേക്കു മടങ്ങിയെത്തിയത്. താരത്തിന്റെ മടങ്ങിവരവ് ബാംഗ്ലൂർ ക്യാമ്പിൽ വലിയ ആശ്വാസം ആയെങ്കിലും ഇപ്പോൾ താരം പങ്ക് വെച്ച ഒരു ഓർമ കുറിപ്പ് ഓരോ ആരാധകന്റെയും ചങ്ക് തകർക്കുന്ന ഒന്നായി.

” ചേച്ചീ, ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവും സ്നേഹസമ്പന്നയും സന്തോഷവതിയുമായ വ്യക്തി താങ്കളായിരുന്നു. മരിക്കുന്നത് വരെ പ്രതിസന്ധികളെ പുഞ്ചിരിയോടെയാണ് നീ നേരിട്ടത്. പ്രീമിയർ ലീഗിന് മുമ്പ് നിന്റെ കൂടെ ആശുപത്രിയിൽ ആയിരുന്നപ്പോൾ ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രികരിക്കാനാണ് ചേച്ചി പറഞ്ഞത്. ചേച്ചിയുടെ ആ വാക്കുകൾ ഒന്നുകൊണ്ടു മാത്രമാണ് കഴിഞ്ഞ ദിവസം ഞാൻ വീണ്ടും കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്.

ചേച്ചിയെ ഓർക്കാനും ആദരവു പ്രകടിപ്പിക്കാനും എനിക്ക് ഇത്രമാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളു. എന്നെക്കുറിച്ചോർത്ത് ചേച്ചി അഭിമാനിച്ചിരുന്ന കാര്യങ്ങൾ തുടർന്നും ചെയ്യും.ചേച്ചിയെ എന്റെ ജീവിതത്തിലെ നല്ലതും മോശവുമായ എല്ലാ സമയങ്ങളിലും ഞാൻ മിസ് ചെയ്യും. ഒരുപാട് ഇഷ്ടപെടുന്നു. റെസ്റ്റ് ഇൻ പീസ്.”

Read more

എന്തായാലും ഹർഷലിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. താരത്തിന് സഹോദരിയോടുള്ള സ്നേഹത്തെയും ആരാധകർ ഓർത്തു.