രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യ കണ്ടെത്തിയ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്‌സ്മാനായിരുന്നു മലയാളി താരമായ സഞ്ജു സാംസൺ. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ടി 20 പരമ്പരയിൽ തകർപ്പൻ സെഞ്ചുറികൾ നേടുകയും 2024 ടി 20 ഫോർമാറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസും നേടിയ താരവുമായിരുന്നു അദ്ദേഹം. എന്നാൽ ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ കാര്യങ്ങൾ വഷളായി.
ആദ്യ മത്സരത്തിൽ 26 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. എന്നാൽ ബാക്കി വന്ന മൂന്നു മത്സരങ്ങളിൽ രണ്ടക്കം കടക്കാൻ സഞ്ജുവിന് സാധിച്ചില്ല. ഇന്നലെ നടന്ന മത്സരത്തിൽ മൂന്നു പന്തിൽ ഒരു റൺ മാത്രം നേടി സഞ്ജു മടങ്ങി. എന്നാൽ ഇത്തവണ ജോഫ്രാ ആർച്ചറല്ല മറിച്ച് സാഖിബ് മസ്മൂദിനാണ് താരം വിക്കറ്റ് നൽകിയത്.
ഇതോടെ വൻ വിമർശനവുമായി ആരാധകരും മുൻ താരങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. ഇങ്ങനെ പോയാൽ സഞ്ജു ഉടനെ തന്നെ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ നിന്നും പടിയിറങ്ങും എന്നാണ് ആരാധകരുടെ വാദം. സഞ്ജുവിനൊപ്പം ക്യാപ്റ്റൻ സൂര്യ കുമാർ യാദവും കൂട്ടിനുണ്ട്. അവസാനം കളിച്ച ഏഴ് ടി 20 മത്സരങ്ങളിൽ നിന്നായി 52 റൺസാണ് താരം നേടിയിരിക്കുന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ ഗോൾഡൻ ഡക്ക് ആകുകയും ചെയ്തു. താരത്തിന്റെ ക്യാപ്റ്റൻ സ്ഥാനവും നഷ്ടപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇംഗ്ലണ്ടുമായുള്ള അവസാന ടി 20 മത്സരം ഇരു താരങ്ങളെയും സംബന്ധിച്ച് വളരെ നിർണായകമാണ്. തിരികെ ഫോമിലേക്ക് വരാനുള്ള അവസാന അവസരമാണ് അത്.