ഇംഗ്ലണ്ടിനെതിരെ ഉള്ള ടെസ്റ്റ് പരമ്പരയിൽ അവസാന മത്സരത്തിൽ 8 വിക്കറ്റിന് വിജയിച്ച് ശ്രീലങ്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. പരമ്പര ഇംഗ്ലണ്ട് 2-1 ന് വിജയിച്ചെങ്കിലും നാണം കേട്ട തോൽവിയിൽ നിന്ന് രക്ഷപെടാൻ ശ്രീലങ്കയ്ക്ക് സാധിച്ചു. പരമ്പരയിലെ പ്ലയെർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ജോ റൂട്ട് ആണ്. കൂടാതെ അവസാന മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീലങ്കയുടെ പത്തും നിസ്സങ്കയാണ്.
അവസാന ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഇന്നിങ്സിൽ 154 റൺസുമായി ഓലി പോപ്പ് മികച്ച പ്രകടനം നടത്തി. അദ്ദേഹത്തിന്റെ ഒപ്പം ബെൻ ഡക്കറ്റ് 86 റൺസും നേടി. അങ്ങനെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 325 റൺസ് എന്ന സ്‌കോറിൽ എത്തി. മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് വേണ്ടി പത്തും നിസ്സംഗ 64 റൺസും ധനഞ്ജയ ഡി സിൽവ 69 റൺസും കുശാൽ മെൻഡിസ് 64 റൺസും നേടിയെകിലും 263 റൺസ് മാത്രമേ ടീമിന് സ്കോർ ചെയ്യാൻ സാധിച്ചുള്ളൂ.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ജെയ്‌മി സ്മിത്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. താരം 67 റൺസ് സ്കോർ ചെയ്തു. മറ്റാർക്കും മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. അവസാന ഇന്നിങ്സിൽ ശ്രീലങ്കയ്ക്ക് വേണ്ടി പത്തും നിസ്സംഗ സെഞ്ച്വറി നേടി. അദ്ദേഹം 127 റൺസ് ആണ് നേടിയത്. അങ്ങനെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക ഇംഗ്ലണ്ട് സ്കോർ മറികടന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ശ്രീലങ്ക അഞ്ചാം സ്ഥാനത്തും ഇംഗ്ലണ്ട് ആറാം സ്ഥാനത്തുമാണ് നിൽക്കുന്നത്.