ആഷസിന്റെ ഈ വര്‍ഷത്തെ പരമ്പരയില്‍ കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഓസ്ട്രേലിയന്‍ മുന്‍ നായകന് സ്റ്റീവ് സ്മിത്ത്. നാലാം മത്സരത്തിന്റെ നാലാം ദിവസം സിഡ്നി ക്രിക്കറ്റ് മൈതാനത്ത് സ്മിത്ത് ഇതിഹാസ താരം ഡൊണാള്‍ഡ് ബ്രാഡ്മാന് ഉള്‍പ്പെട്ട പട്ടികയില്‍.
ടെസ്റ്റില്‍ ഇംഗ്ളണ്ടിനെതിരേ ഓസ്ട്രേലിയ്യില് 3000 മോ അതിലധികമോ റണ്‍സ് നേടുന്ന ആറാമത്തെ ബാറ്റ്സ്മാനായി മാറി. രണ്ടാം ഇന്നിംഗ്സില്‍ കാര്യമായ നേട്ടം ഉണ്ടാക്കാനായില്ലെങ്കിലും ബ്രാഡ്മാന് ഉള്‍പ്പെട്ട എലൈറ്റ് ക്ലബ്ബില്‍ സ്മിത്ത്് ഇടം കണ്ടെത്തി. ആദ്യ ഇന്നിംഗ്സില്‍ 141 പന്തില്‍ 67 റണ്‍സ് എടുത്ത സ്മിത്തിന് പക്ഷേ രണ്ടാം ഇന്നിംഗ്സില്‍ 31 പന്തുകളില്‍ 23 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇംഗ്ളണ്ടിനെതിരേയുള്ള ഏറ്റവും മികച്ച ശരാശരിയുള്ള നാലുപേരില്‍ ബ്രാഡ്മാന് താഴെ രണ്ടാമനാകാനും സ്മിത്തിനായി.
അലന്‍ബോര്‍ഡര്‍, സ്റ്റീവ് വോ, ഡോണ്‍ ബ്രാഡ്മാന്, ഹോബ്സ് എന്നിവരാണ് ഇംഗ്ളണ്ടിനെതിരേ മികച്ച ശരാശരിയുള്ള 3000 റണ്‍സ് തികച്ച മറ്റുള്ളവര്‍. ഈ ക്ലബ്ബില്‍ 89.78 ശരാശരിയുമായി ബ്രാഡ്മാനാണ് മുന്നില്‍. 62 ആണ് സ്മിത്തിന്റെ ശരാശരി. ഗവറിനും 3000 റണ്‍സ് ഉണ്ടെങ്കിലും ശരാശരി 46 ആണ്. 3002 ആണ് സ്റ്റീവ് സ്മിത്തിന്റെ സമ്പാദ്യം.
ഇംഗ്ളണ്ടിനെതിരേ 3000 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ താരമായും സ്മിത്ത് മാറി. വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെയാണ് സ്മിത്ത് പിന്നിലാക്കിയത്. കരിയറില്‍ 2983 റണ്‍സാണ് ഇംഗ്ളണ്ടിനെതിരേ ലാറ നേടിയിട്ടുള്ളത്. ഈ പട്ടികയില്‍ ഒന്നാമത് ഡോണ്ബ്രാഡ്മാനാണ്. 5028 ആണ് ബ്രാഡ്മാന് ഇംഗ്ളണ്ടിനെതിരേയുളള സമ്പാദ്യം. രണ്ടാം സ്ഥാനത്തു്ളള അലന്ബോര്ഡറിന് 3548 റണ്‍സും ഗാരിസോബേഴ്സിന് 3214 റണ്‍സും സ്റ്റീവ് വോയ്ക്ക് 3200 റണ്‍സുമാണ് ഉള്ളത്്
Read more
ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏഴാമത്തെ ഏറ്റവും വലിയ ടെസ്റ്റ്റണ്‍ നേട്ടമുള്ള ഓസ്ട്രേലിയന്‍ താരവുമാണ് സ്മിത്ത്. സ്മിത്ത് 7697 റണ്‍സ് 81 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും നേടിയിട്ടുണ്ട്. 168 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 13,368 റണ്‍സ നേടിയ മുന്‍ നായകന് റിക്കിപോണ്ടിംഗാണ് ഏറ്റവും മുന്നില്‍.