സൂപ്പര്‍ ക്ലൈമാക്‌സ്: ദക്ഷിണാഫ്രിക്കയെ പുറത്താക്കി നെതര്‍ലാന്‍ഡ്‌സ്; ഇന്ത്യ സെമിയില്‍

ടി20 ലോകകപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നെതര്‍ലാന്‍ഡ്‌സ് അട്ടിമറിച്ചു. 13 റണ്‍സിനാണ് ഒറഞ്ച് ആര്‍മി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.

ഇതോടെ ഗ്രൂപ്പ് രണ്ടില്‍  ഒരു മത്സരം കൂടി ശേഷിക്കെ ഇന്ത്യ സെമിയില്‍ കടന്നു. ഇന്ന് നടക്കുന്ന പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരത്തിലെ വിജയികളാകും ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിലേക്ക് പ്രവേശിക്കുക.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്സ് 4 വിക്കറ്റിന് 158 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 145 ല്‍ അവസാനിച്ചു.

Read more

നെതര്‍ലാന്‍ഡ്‌സിനായി ബ്രണ്ടന്‍ ഗ്ലോവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഫ്രെഡ് ക്ലാസ്സെന്‍, ബസ് ദേ ലീഡേ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പോള്‍ വാന്‍ ഒരു വിക്കറ്റും വീഴ്ത്തി.