ഐപിഎല്‍ മെഗാലേലം: അവന് 30 കോടിയെങ്കിലും ലഭിക്കണം, അവനത് അര്‍ഹിക്കുന്നുണ്ട്: സുരേഷ് റെയ്ന

ഐപിഎല്‍ 2025-ന്റെ മെഗാലേലം അടുത്തുവരികയാണ്. നിരവധി ക്രിക്കറ്റ് വിദഗ്ധര്‍ ജിദ്ദയില്‍ നടക്കുന്ന ഇവന്റിനെ ഓരോ ഫ്രാഞ്ചൈസിയും സമീപിക്കേണ്ട രീതിയെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയ്ക്കുകയാണ്. ലേലത്തിനുള്ള പ്രമുഖ കളിക്കാരുടെ ലിസ്റ്റില്‍ ഋഷഭ് പന്ത് വയിലെ ഒരു പേരാണ്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന, അടുത്തിടെ നടന്ന ഒരു ചര്‍ച്ചയില്‍, പന്ത് തന്റെ ഓണ്‍-ഫീല്‍ഡ് മികവിന് പുറമേ ക്രിക്കറ്റ് രംഗത്തിന് പുറത്തുള്ള പ്രശസ്തി കാരണം 25 കോടി രൂപയില്‍ കൂടുതല്‍ തുക നേടുമെന്ന് പറഞ്ഞു. 30 കോടി വരെ പന്തിന് ലഭിക്കാമെന്നാണ് റെയ്‌ന കരുതുന്നത്.

നമ്മള്‍ ശരിക്കും ഇതൊരു അവസരമായി കാണണം. നിങ്ങള്‍ ഓസ്ട്രേലിയന്‍ കളിക്കാരെ നോക്കൂ. അവര്‍ക്ക്് വലിയ പ്രതിഫലം ലഭിക്കുന്നു. പിന്നെ എന്തുകൊണ്ട് നമ്മുടെ കളിക്കാര്‍ക്ക് ലഭിച്ചുകൂടാ. പന്ത് ഒരു ക്യാപ്റ്റനും മികച്ച കളിക്കാരനും വിക്കറ്റ് കീപ്പറുമാണ്.

Read more

നിങ്ങള്‍ അവന്റെ ബ്രാന്‍ഡ് മൂല്യം നോക്കൂ, അവന്‍ അംഗീകാരത്തിന് അര്‍ഹനാണ്. അതിനാല്‍ അവന് 25-30 കോടി രൂപ ലഭിക്കണം. അതവന്‍ അര്‍ഹിക്കുന്നുണ്ട്- ടൈംസ് ഓഫ് ഇന്ത്യയുമായുള്ള സംഭാഷണത്തിനിടെ റെയ്‌ന പറഞ്ഞു.