സൂര്യകുമാര്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യ 150 പോലും കടക്കില്ല; തുറന്നടിച്ച് സുനില്‍ ഗവാസ്‌കര്‍

സിംബാബ്വെയ്ക്കെതിരായ സൂര്യകുമാര്‍ യാദവിന്റെ ഷോട്ട് സെലക്ഷനെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. 25 പന്തില്‍ 61 റണ്‍സ് നേടി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ 82,000 ആരാധകര്‍ക്ക് സുന്ദര ബാറ്റിംഗ് വിരുന്നാണ് സൂര്യ ഒരുക്കിയത്. എന്നാല്‍ സൂര്യകുമാര്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യ 150 പോലും കടക്കില്ലെന്ന അവസ്ഥയിലാണുള്ളത് ഗവാസ്‌കര്‍ കുറ്റപ്പെടുത്തി.

സൂര്യകുമാറിന്റെ ഒരോ ഇന്നിംഗ്സും 360 ഡിഗ്രി ഇന്നിങ്‌സ് ആയിരുന്നു. അവന്‍ പുതിയ മിസ്റ്റര്‍ 360 ഡിഗ്രിയാണ്. എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ തൊടുക്കാന്‍ സൂര്യകുമാറിന് ആകുന്നുണ്ട്.

ഇന്ത്യക്ക് പ്രതിരോധിക്കാന്‍ കഴിയുന്ന ടോട്ടലിലേക്ക് ഇന്ത്യയെ കൊണ്ടുപോകുന്ന കളിക്കാരനായി സൂര്യകുമാര്‍ മാറുകയാണ്. സിംബാബ്വെക്ക് എതിരെ സ്‌കൈ പുറത്താകാതെ 61 റണ്‍സ് നേടിയില്ലായിരുന്നെങ്കില്‍ ഇന്ത്യ 150ല്‍ പോലും എത്തുമായിരുന്നില്ല.

Read more

ഇപ്പോള്‍ മികച്ച ഫോമിലുള്ള രണ്ട് ബാറ്റര്‍മാര്‍ കൂടിയുണ്ട്. കോഹ്ലിയും സൂര്യകുമാറും. സൂര്യ കളിച്ചില്ല എങ്കില്‍ ഇന്ത്യ 140-150 എന്ന സ്‌കോറിലേക്ക് ഒതുങ്ങും എന്ന അവസ്ഥയാണ് ഇപ്പോഴെന്നും ഗവാസ്‌കര്‍ പറഞ്ഞു.