ഇക്കഴിഞ്ഞ ടി20 ലോക കപ്പിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഇന്ത്യന്‍ ടീമില്‍ നിന്നും ഒരാളെപ്പോലും അദ്ദേഹം തന്റെ ഇലവനിലേക്കു പരിഗണിച്ചില്ല. പാകിസ്ഥാന്‍ താരങ്ങളാണ് കൂടുതല്‍ ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്.
പാകിസ്ഥാന്റെ മൂന്നു കളിക്കാര്‍ക്കു ഭോഗ്‌ലെയുടെ ഇലവനില്‍ ഇടം ലഭിച്ചു. ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, ശ്രീലങ്ക എന്നിവരുടെ രണ്ടു വീതം താരങ്ങളും ഓസീസിന്റെയും നമീബിയയുടെയും ഒരാളും ടീമിലിടം പിടിച്ചു.
പാകിസ്ഥാന്‍ നായകന്‍ ബാബര്‍ ആസമാണ് ഭോഗ്‌ലെയുടെ ഇലവന്റെ ക്യാപ്റ്റന്‍. ടീമിന്റെ ഓപ്പണര്‍മാരില്‍ ഒരാളും അദ്ദേഹം തന്നെയാണ്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറാണ് മറ്റൊരു ഓപ്പണര്‍. ശ്രീലങ്കയുടെ ചരിസ് അസലെന്‍കയാണ് മൂന്നാമന്‍.
നാലാം നമ്പരില്‍ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാമിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചാമനായി ഫിനിഷറുടെ റോളില്‍ പാകിസ്ഥാന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്ക് ഇലവനില്‍ ഇടംപിടിച്ചു. ഇംഗ്ലണ്ടിന്റെ മൊയിന്‍ അലിയാണ് ടീമിലെ ഓള്‍റൗണ്ടര്‍.
നാല് ഫാസ്റ്റ് ബോളര്‍മാരും ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറുമാണ് ടീമിലുള്ളത്. പാകിസ്ഥാന്റെ ഷഹീന്‍ അഫ്രീദി, ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോര്‍ക്കിയ, നമീബിയയുടെ ഡേവിഡ് വീസ് എന്നിവരാണ് മറ്റുള്ളവര്‍. ശ്രീലങ്കയുടെ വനിന്ദു ഹസരംഗയാണ് സ്പിന്‍ ബോളര്‍.
Read more
ഭോഗ്‌ലെയുടെ ടി20 ലോക കപ്പ് ഇലവന്‍: ബാബര്‍ ആസം (ക്യാപ്റ്റന്‍, പാകിസ്താന്‍), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), ചരിത് അസലെന്‍ക (ശ്രീലങ്ക), എയ്ഡന്‍ മര്‍ക്രാം (സൗത്താഫ്രിക്ക), ഷുഐബ് മാലിക്ക് (പാകിസ്താന്‍), മോയിന്‍ അലി (ഇംഗ്ലണ്ട്), വനിന്ദു ഹസരംഗ (ശ്രീലങ്ക), ഡേവിഡ് വീസെ (നമീബിയ), ഷഹീന്‍ അഫ്രീഡി (പാകിസ്താന്‍), ജോഷ് ഹേസല്‍വുഡ് (ഓസ്ട്രേലിയ), ആന്റിച്ച് നോര്‍ക്കിയ (സൗത്താഫ്രിക്ക).