ടി20 ലോകകപ്പില്‍ ഒമാനെതിരെ ഓസ്‌ട്രേലിയ്യക്ക് വിജയം. വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ഡോസില്‍ നടന്ന കളിയില്‍ 39 റണ്‍സിന്റെ വിജയമാണ് കംഗരുപ്പട സ്വന്തമാക്കിയത്. 165 റണ്‍സിന്റെ വിജയക്ഷ്യം മുന്നില്‍ക്കണ്ടിറങ്ങിയ ഓമാന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
അയാന്‍ ഖാനും (36) മെഹ്റന്‍ ഖാനുമാണ് (27) ഒമാന്റെ പ്രധാന സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ അക്വിബ് ഇല്ല്യാസാണ് (18) രണ്ടക്കത്തിലെത്തിയ മറ്റൊരാള്‍. ഓസീസിനായി മാര്‍ക്കസ് സ്റ്റോയ്നിസ് മൂന്നു വിക്കറ്റ് വീഴ്ത്തി. മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനു ഇറങ്ങിയ ഓസീസ് അഞ്ചു വിക്കറ്റിനാണ് 164 റണ്‍സെന്ന സ്‌കോറുയര്‍ത്തിയത്. സ്റ്റോയ്നിസിന്റെയും (67*) ഡേവിഡ് വാര്‍ണറുടെയും (56) അര്‍്ദ്ധ സെഞ്ച്വറി പ്രകടനമാണ് ഓസീസിന് കരുത്തായത്. മറ്റാരും ഓസീസ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയില്ല.
ട്രാവിസ് ഹെഡ് (12), നായകന്‍ മിച്ചെല്‍ മാര്‍ഷ് (14), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0), ടിം ഡേവിഡ് (9*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ബാറ്റിങ് പ്രകടനം. ഐപിഎലിലെ ദയനീയ ഫോം ടി20 ലോകകപ്പിലും മാക്‌സ്‌വെല്‍ തുടരുകയാണ്.