കാണാൻ പോകുന്ന പൂരം പറഞ്ഞ് അറിയിക്കണോ; വിരമിക്കൽ വാർത്തയോട് പ്രതികരിച്ച് ഡേവിഡ് മില്ലർ

ടി-20 ഫോർമാറ്റിൽ നിന്ന് താൻ വിരമിക്കുന്നു എന്നത് തെറ്റായ വാർത്തയാണ് എന്ന് സൗത്ത് ആഫ്രിക്കൻ താരം ഡേവിഡ് മില്ലർ പറഞ്ഞു. ഐസിസി ടി 20 ലോകകപ്പിൽ ഇന്ത്യയോട് 7 റൺസിന്‌ പരാജയപ്പെട്ടതോടെ സൗത്ത് ആഫ്രിക്കൻ ക്യാമ്പിൽ മിക്കവരുടെയും വിരമിക്കൽ ഉടനെ ഉണ്ടാവാം എന്ന സാധ്യതകൾ ഉയർന്നിരുന്നു. ഈ വാർത്തയ്ക്ക് എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം. ഓൺലൈൻ മീഡിയസിലെ വാർത്തകളും അതിനോട് അനുബന്ധിച്ചുള്ള ചർച്ചകൾക്കും ഒരു പ്രസക്തിയും നൽകരുതെന്നും താരം ആവശ്യപ്പെട്ടു.

ഡേവിഡ് മില്ലർ പറഞ്ഞത് ഇങ്ങനെ:

” ഞാൻ ടി-20 ഫോർമാറ്റിൽ നിന്നും വിരമിച്ചിട്ടില്ല. അങ്ങനെ ഒരു പ്ലാനും നിലവിൽ എനിക്കില്ല. ഇനിയും സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി എല്ലാ ഫോർമാറ്റുകളിലും ഞാൻ മത്സരിക്കും. ഞങ്ങളുടെ മികച്ച മത്സരങ്ങ്ൾ ഇനി വരാൻ ഇരികുന്നതേ ഒള്ളു”

35 കാരനായ ഡേവിഡ് മില്ലർ ടി-20 യിൽ 125 മത്സരങ്ങളിൽ നിന്നുമായി 2439 റൺസ് നേടിയിട്ടുണ്ട്. അതിൽ നിന്നും 106 റൺസ് ആയിരുന്നു അദ്ദേഹത്തിന്റെ ബെസ്ററ് സ്കോർ. ഈ വർഷത്തെ ഐസിസി ടി 20 ടൂർണമെന്റിൽ 8 മത്സരങ്ങളിലായി മില്ലർ 169 റൺസ് നേടിയിരുന്നു. ഇന്ത്യയുമായിട്ടുള്ള അവസാന മത്സരത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് കളി അനുകൂലമാകും വിധം മികച്ച പ്രകടനം കാഴ്ച വെച്ചിട്ടാണ് താരം മടങ്ങിയത്.