ക്രിക്കറ്റ് കളത്തിൽ ചിലപ്പോഴൊക്കെ സംഭവിക്കുന്ന ചില നർമ്മനിമിഷങ്ങൾ സോഷ്യൽ മീഡിയ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഒരു നർമ്മ നിമിഷത്തിൽ ഒരു ക്‌ളീൻ വിക്കറ്റ് നിഷേധിച്ചതിന് പിന്നാലെ അയർലൻഡ്, ഗൾഫ് ജയൻ്റ്സ് ബൗളർ മാർക്ക് അഡയർ, അമ്പയർ അഹമ്മദ് ഷാ പക്തീൻ്റെ കണ്ണട തുടച്ചുകൊടുത്തുകൊണ്ട് അയാളെ കളിയാക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഗൾഫ് ജയൻ്റ്‌സും ഷാർജ വാരിയേഴ്‌സും തമ്മിലുള്ള ILT20 2025 ലെ മൂന്നാം ഗെയിമിലാണ് ഈ സംഭവം നടന്നത്.
ഷാർജയുടെ ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലെ നാലാം പന്തിൽ, മാർക്ക് അഡയർ ഒരു ലെങ്ത് പന്തെറിഞ്ഞു, അത് ഷാർജ ഓപ്പണർ ജേസൺ റോയ് ജഡ്ജ് ചെയ്യുന്നതിൽ പരാജയപ്പെടുകയും എഡ്ജ് നൽകുകയും ചെയ്തു. കീപ്പർ ആകട്ടെ യാതൊരു ബുദ്ധിമുട്ടും കൂടാതെ പന്ത് കൈപിടിയിലൊതുക്കുകയും ടീം അംഗങ്ങൾ മൊത്തം അപ്പീൽ നൽകുകയും ചെയ്തു.
വ്യക്തമായ കോൺടാക്റ്റ് ഉണ്ടായിരുന്നിട്ടും, അമ്പയർ പക്തീൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നോട്ടൗട്ട് വിധിച്ചു. തുടർന്ന് ഗൾഫ് ജയൻ്റ്‌സ് എടുത്ത റിവ്യൂവിൽ അൾട്രാ എഡ്ജിൽ അത് വിക്കറ്റ് ആണെന്ന് തെളിഞ്ഞു. അമ്പയർ ഉടനടി തന്റെ തീരുമാനം മാറ്റി ഔട്ട് ആംഗ്യം കാണിച്ചു. ശേഷമാണ് വിക്കറ്റ് ആഘോഷം കഴിഞ്ഞ ബോളർ തിരികെ എത്തി തന്റെ ജേഴ്സി കൊണ്ട് അമ്പയറിന്റെ കണ്ണട തുടച്ചുകൊടുക്കാൻ ശ്രമിച്ചത്.
അമ്പയർ ആകട്ടെ ഉടനടി ബോളറുടെ കൈ മാറ്റുകയും ചെയ്തു. കാഴ്ചക്കുറവ് ഉള്ളതുകൊണ്ടാണ് ഇത്ര ക്ലിയർ വിക്കറ്റ് കാണാതെ പോയതെന്നും അതുകൊണ്ട് കണ്ണട തുടച്ചാൽ നല്ലതായിരിക്കും എന്ന തരത്തിലുളള കളിയാക്കൽ ട്രോളുകളും എന്തായാലും സജീവമാണ്.
Read more
https://x.com/FanCode/status/1878481521692270912?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1878481521692270912%7Ctwgr%5E5301d4a48ba5ffd861f5c3264244f811063e3114%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.sportskeeda.com%2Fcricket%2Fnews-ireland-bowler-hilariously-tries-clean-umpire-s-glasses-caught-behind-given-ilt20-2025-match-watch