ഐസിസി ലോകകപ്പ് 2023ൽ അഫ്ഗാനിസ്ഥാനെതിരായ പാക്കിസ്ഥാന്റെ തോൽവിക്ക് ചെന്നൈയുടെ പിച്ചിനെ പഴിചാരാൻ മുൻ താരം റമീസ് രാജ ശ്രമിച്ചത് വലിയ വാർത്ത ആയിരിക്കുകയാണ്. മത്സരത്തിന് ശേഷമുള്ള ചടങ്ങിനിടെ, ക്യാപ്റ്റൻമാരുമായി അഭിമുഖം നടത്തുകയായിരുന്ന റമീസ് പാകിസ്ഥാൻ നായകൻ ബാബർ അസമിനോട് ചോദിച്ച ചോദ്യമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം.
അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിൽ പാകിസ്ഥാൻ 8 വിക്കറ്റിന് പരാജയം ഏറ്റുവാങ്ങിയ ശേഷം റമീസ് രാജ ചോദിച്ച ചോദ്യം ഇങ്ങനെയാണ്- രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങൾ ആയിരുന്നാലോ ഉണ്ടയിരുന്നത്? പിച്ച് മാറിയതുകൊണ്ട് മാത്രമല്ലേ പാകിസ്ഥാൻ പരാജയപ്പെട്ടത്. എന്നാൽ ബാബർ ആ ചോദ്യത്തോട് മനോഹരമായ രീതിയിൽ തന്നെയാണ് പ്രതികരിച്ചത്, അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്- “പിച്ച് കാരണമാണ് തോറ്റത് എന്ന ചിന്തയൊന്നും എനിക്ക് ഇല്ല, ഞങ്ങളുടെ സ്പിന്നറുമാർ എപ്പോഴൊക്കെ സമ്മർദ്ദം ഉണ്ടാക്കി എടുത്തോ ആ സമയങ്ങളിൽ എല്ലാം ഞങ്ങൾ ബൗണ്ടറി വഴങ്ങുക ആയിരുന്നു, അതാണ് തോൽവിക്ക് കാരണം.” എന്തയാലും താരം കാര്യങ്ങൾ മനസിലാക്കി തന്നെയാണ് മറുപടി കൊടുത്തിരിക്കുന്നത് എന്ന് ആരാധകരും പറഞ്ഞു.
മത്സരത്തിൽ ബാബർ അസമും കൂട്ടരും അഫ്ഗാനിസ്ഥാനെതിരെ തങ്ങളുടെ ആദ്യ ഏകദിന തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്ഥാൻ ടീമിനെതിരെ വലിയ വിമർശനമാണ് ലോകത്തിന്റെ പല കോണുകളിൽ നിന്നും വരുന്നത്. പാകിസ്താന്റെ ഇതിഹാസങ്ങൾ അടക്കം പലരും തോൽവിയിൽ അസ്വസ്ഥരാണ്. മൂന്ന് മത്സരങ്ങൾ ഇതിനകം തന്നെ പരാജയപ്പെട്ട ടീമിന് മുന്നോട്ടുള്ള യാത്ര കഠിനമാകാനുള്ള സാധ്യതകൾ കൂടുതൽ ആണെന്ന് പറയാം. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കുകയും മറ്റ് ടീമുകളുടെ ഫലം അനുകൂലം ആകുകയും ചെയ്താൽ മാത്രമേ ടീമിന് ഇനി ജയസാധ്യതകൾ ഉള്ളു.
Read more
പാകിസ്ഥാൻ ടീമിന്റെ മോശം പ്രകടനത്തിന് കാരണം ഫിറ്റ്നസ് ഇല്ലാത്തതും ബാബർ അസമിന്റെ മോശം ക്യാപ്റ്റൻസി മൂലം ആണെന്നും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ടൂർണമെന്റ് തുടങ്ങിയപ്പോൾ മുതൽ പാകിസ്ഥാൻ ടീമിനെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. എന്തായാലും തോൽവിയോടെ അദ്ദേഹം അതിന്റെ മൂർച്ച കൂടിയിരിക്കുകയാണ്.