ചില കാര്യങ്ങൾ അങ്ങനെയാണ് തുടക്കം തന്നെ നമുക്ക് ചില സൂചനകൾ കിട്ടും. ആദ്യം അത് നമുക്ക് മനസിലാക്കണം എന്നില്ല, എന്നാൽ എല്ലാം കഴിഞ്ഞ് അവസാനം അത് സംഭവിച്ച് കഴിയുമ്പോൾ നമുക്ക് ഞെട്ടൽ ഉണ്ടാകും. 2007 മുതൽ 2019 വരെയുള്ള 4 ലോകകപ്പുകളിൽ കണക്കുകൾ നോക്കിയാൽ ടൂർണമെന്റിലെ ആദ്യ സെഞ്ച്വറി നേടിയ നേടിയ താരത്തിന്റെ ടീം ആയിരുന്നു കിരീടം ഉയർത്തിയത്. അങ്ങനെ ഒരു ചാര്യം ഇത്തവണ സംഭവിച്ചാൽ ആദ്യ സെഞ്ച്വറി നേടിയ ഡെവൻ കോൺവെയുടെ ന്യൂസീലൻഡ് ഇത്തവണ കിരീടം ഉയർത്തും.
2007 ലോകകപ്പിലെ ആദ്യ സെഞ്ച്വറി നേടിയത് ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് ആയിരുന്നു. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും പൂർണ ആധിപത്യം നേടിയാണ് ഓസ്ട്രേലിയ കിരീടം ഉയർത്തിയത്. 2011 ലോകകപ്പിലെ ആദ്യ സെഞ്ച്വറി നേടിയത് ഇന്ത്യയുടെ വിരേന്ദർ സെവാഗ് ആയിരുന്നു. സ്വന്തം മണ്ണിൽ നടന്ന ലോകകപ്പ് ഇന്ത്യ ജയിക്കുകയും ചെയ്തു. 2015 ലോകകപ്പിലേക്ക് വന്നാൽ ആദ്യ സെഞ്ച്വറി നേടിയത് ആരോൺ ഫിഞ്ചായിരുന്നു, ലോകകപ്പ് ഓസ്ട്രേലിയ ജയിക്കുകയും ചെയ്തു. 2019 ലോക്കപ്പിലേക്ക് വന്നാൽ ജോ റൂട്ടായിരുന്നു ആദ്യ സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ട് ആകട്ടെ തങ്ങളിടെ ആദ്യ ലോകകപ്പ് ജയിക്കുകയും ചെയ്തു.
അങ്ങനെ ഒരു സാമ്യത ഇത്തവണ സംഭവിച്ചാൽ കിവീസ് ഇത്തവണ തങ്ങളുടെ ആദ്യ ലോകകപ്പ് ജയിക്കുകയും ചെയ്യും. ആദ്യ മത്സരത്തിൽ മികച്ച രീതിയിൽ കളിച്ച കിവീസിനെ സംബന്ധിച്ച് ഈ ലോകകപ്പ് അവർ ആ ഫോം തുടർന്നാൽ സ്വന്തമാക്കാൻ പറ്റിയേക്കും. അധികം ഹേറ്റേഴ്‌സ് ഇല്ലാത്ത ടീം ആയതിനാൽ തന്നെ കിവീസ് നല്ല പ്രകടനം നടത്തുമ്പോൾ എല്ലാവരും അവരെ അഭിനന്ദിക്കുകയാണ് ചെയ്തത്.
Read more
അതേസമയം ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് 9 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം പിന്തുടരുക ആയിരുന്ന കിവീസ് യാതൊരു ബുദ്ധിമുട്ടും കൂടാതെ വിജയത്തിൽ എത്തിയെന്ന് പറയാം. തകർപ്പൻ സെഞ്ചുറികൾ നേടിയ ഡെവൻ കോൺവേയുടെയും രചിൻ രവീന്ദ്രയുടെയും മികവിലാണ് ടീം വിജയം നേടിയത്. കോൺവേ 121 പന്തിൽ 152 റൺ നേടിയപ്പോൾ രചിൻ 96 പന്തിലാണ് 123 റൺ നേടിയത്. എന്നിരുന്നാലും, ആദ്യ മത്സരം കാണാൻ സ്റ്റേഡിയത്തിൽ ആരാധകർ കുറവായതിനാൽ ബിസിസിഐ വിമർശനം നേരിട്ടു.