30 യാർഡ് സർക്കിളിൽ അഞ്ച് ഫീൽഡർമാരും ഏകദിനത്തിൽ രണ്ട് പന്തുകളും വേണമെന്ന നിയമങ്ങൾ കൊണ്ടുവന്നത് ഫോർമാറ്റിലെ ഇന്ത്യയുടെ ആധിപത്യം ഇല്ലാതാക്കാനാണ് എന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെ (ഐസിസി) ആർ അശ്വിൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. സെക്കന്റ് ന്യൂ ബോൾ നിയമം അവസാനിപ്പിക്കണമെന്നും അമ്പത് ഓവർ ഫോർമാറ്റിൽ ബാറ്റും ബോളും തമ്മിലുള്ള സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ സർക്കിളിൽ ഒരു അധിക ഫീൽഡർ ഉണ്ടായിരിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അശ്വിൻ ആവശ്യപ്പെട്ടു.
ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ഗെയിമുകളുടെ ഏകതാനമായ സ്വഭാവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിന് മുമ്പ് ഞാൻ ഏകദിന ക്രിക്കറ്റിൻ്റെ ഭാവിയെക്കുറിച്ച് ചിന്തിച്ചിരുന്നു, അശ്വിൻ പറഞ്ഞു. “ടി20 കാണികളെ ആകർഷിക്കുന്നു, നാല് ഓവറിൽ മത്സരം തീരുന്നതിനാൽ ആവേശം കൂടുതലാണ്. അഫ്ഗാനിസ്ഥാൻ പോലൊരു ടീമിൻ്റെ ഫസ്റ്റ് ക്ലാസ് ഘടന മെച്ചപ്പെടുമ്പോൾ ടെസ്റ്റ് ക്രിക്കറ്റ് വളരുമെന്ന് എനിക്ക് തോന്നുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സ്പിൻ നേട്ടം ഇല്ലാതാക്കാനാണ് പുതിയ ഏകദിന നിയമങ്ങൾ കൊണ്ടുവന്നതെന്ന് അശ്വിൻ പരാമർശിച്ചു. “നേരത്തെ, ഏകദിനത്തിൽ ഒരു പന്ത് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ, കൂടാതെ ഒരു അധിക ഫീൽഡറെയും സർക്കിളിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഏകദിനത്തിൽ ഇന്ത്യയുടെ സ്പിൻ ആധിപത്യം ഇല്ലാതാക്കാൻ ഐസിസി പുതിയ നിയമങ്ങൾ കൊണ്ടുവന്നു.”
“ഇത് കളിയെ ബാധിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. റിവേഴ്സ് സ്വിംഗ് ഇപ്പോൾ കാണാൻ ഇല്ല . ഒരു ഫിംഗർ സ്പിന്നറുടെ റോൾ ഇപ്പോൾ വ്യത്യസ്തമായി.”
“പണ്ട് ചുവന്ന പന്ത് ഉപയോഗിച്ചാണ് ഏകദിന ക്രിക്കറ്റ് കളിച്ചിരുന്നത്. ഫോർമാറ്റ് സംരക്ഷിക്കാൻ അത് തിരികെ കൊണ്ടുവരേണ്ട സമയമാണിത്.”