ഈ ടൂർണമെന്റിലെ ടോപ് സ്‌കോറർ ആ ഇന്ത്യൻ താരമായിരിക്കും, ലോകകപ്പിന് മുമ്പ് വമ്പൻ പ്രവചനവുമായി സ്റ്റീവ് സ്മിത്ത്

2024 ലെ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് വിരാട് കോഹ്‌ലി നേടുമെന്ന് വെറ്ററൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് അവകാശപ്പെട്ടു. ഐസിസി കമൻ്റേറ്ററായ സ്മിത്ത്, ഇന്ത്യൻ താരം വലിയ റൺ നേടുമെന്നാണ് പറഞ്ഞിരിക്കിന്നത്. 741 റൺസ് നേടി ഓറഞ്ച് ക്യാപ്പ് നേടിയ കോഹ്‌ലിയുടെ ഐപിഎൽ 2024 സീസൺ അത്രത്തോളം മികച്ചത് ആയിരുന്നു. ഐപിഎല്ലിൽ ഉണ്ടായിരുന്ന ഫോം കോഹ്‌ലി നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വീഡിയോയിൽ സ്റ്റീവ് സ്മിത്ത് ഐസിസിയോട് പറഞ്ഞത് ഇതാ:

“ഈ ടൂർണമെൻ്റിലെ എൻ്റെ ഏറ്റവും മികച്ച റൺ സമ്പാദകൻ വിരാട് കോഹ്‌ലി ആയിരിക്കും. അവൻ ഒരു മികച്ച ഐപിഎല്ലിൽ നിന്ന് ഇറങ്ങുകയാണ്, ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച ഫോം കോഹ്‌ലി തുടരും.”

Read more

2022 ൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ കൂടിയായ വിരാട് കോഹ്‌ലി ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 98.66 എന്ന മികച്ച ശരാശരിയിൽ 296 റൺസ് നേടി. ആ ടൂർണമെൻ്റിൽ പാകിസ്ഥാനെതിരെ നേടിയ 82* ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്നാണ്.