ഐപിഎല്‍ താരലേലത്തില്‍ ലഭിച്ചത് പൊന്നുംവില, ഗുജറാത്ത് ടീമിലെത്തിച്ച യുവതാരത്തിന് ബൈക്ക് അപകടത്തില്‍ പരിക്ക്

ഗുജറാത്ത് ടൈറ്റന്‍സിന്റെ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ റോബിന്‍ മിന്‍സിന് ബൈക്ക് അപകടത്തില്‍ പരിക്ക്. റോബിന്‍ മിന്‍സ് ഓടിച്ച കാവസാക്കിയുടെ സൂപ്പര്‍ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകട വാര്‍ത്ത താരത്തിന്റെ പിതാവ് ഫ്രാന്‍സിസ് മിന്‍സ് സ്ഥിരീകരിച്ചു. അപകടത്തില്‍ റോബിന്‍ മിന്‍സിന്റെ ബൈക്കിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

താരത്തിന്റെ പരിക്ക് ഗുരുതരമല്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോബിന്‍ മിന്‍സ് നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഡിസംബറിലെ ഐപിഎല്‍ മിനി താരലേലത്തില്‍ 3.60 കോടി രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചിച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് റോബിന്‍.

വമ്പനടികള്‍ക്ക് പേരുകേട്ട റോബിന്‍ മിന്‍സ് ഐപിഎല്‍ ടീമിലെത്തുന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ താരം കൂടിയാണ്. ഇടംകൈയന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ് എന്നാണ് മിന്‍സിന്റെ ബാറ്റിംഗ് കണ്ട് ഇന്ത്യന്‍ മുന്‍ താരം റോബിന്‍ ഉത്തപ്പ താരത്തെ വിശേഷിപ്പിച്ചത്.

Read more

അദ്ദേഹം അടുത്തിടെ കര്‍ണാടകയ്ക്കെതിരായ കേണല്‍ സികെ നായിഡു ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ജാര്‍ഖണ്ഡിനായി കളിച്ചു 137 റണ്‍സ് നേടിയിരുന്നു.