അതിബുദ്ധിമാന്മാരായ പോണ്ടിങ്ങും ഗാംഗുലിയുമൊക്കെ ഉണ്ട്, പക്ഷെ ആ ബുദ്ധി ആർക്കും പോയില്ല; ഇന്നലെ ആ മണ്ടത്തരം കാണിച്ചതുകൊണ്ടാണ് ഡൽഹി തോറ്റത്; കുറ്റപ്പെടുത്തി മൈക്കിൾ വോൺ

ശനിയാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൂറ്റൻ സ്കോർ പിന്തുടർന്നിട്ടും ഡൽഹി ക്യാപിറ്റൽസ് താരം അക്‌സർ പട്ടേലിനെ ബാറ്റിംഗ് ഓർഡറിൽ നേരത്തെ അയക്കണമെന്ന് ആയിരുന്നു എന്നും അത്ര ഫോമിൽ ഉള്ള ആളെ അവസാനം വരെ സൂക്ഷിച്ച് വെച്ചതുപോലെയുള്ള സമീപനം ശരിയായില്ല എന്നും പറയുകയാണ് മൈക്കിൾ വോൺ.

ഹൈദരാബാദ് സ്പിന്നർമാർ ബോൾ എറിയാൻ എത്തിയപ്പോൾ എങ്കിലും ഇടംകൈയ്യൻ ബാറ്ററായ അക്സറിനെ ബാറ്റിങ്ങിന് അയയ്ക്കേണ്ടതായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ചൂണ്ടിക്കാട്ടി. രണ്ട് ഇടങ്കയ്യൻ സ്പിന്നർമാർക്കെതിരെയും ഒരു ലെഗ് സ്പിന്നർക്കെതിരെയും അക്‌സർ കളിക്കുന്നത് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹിക്ക് അനുയോജ്യമായ ഫലം ഉണ്ടാക്കുമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രിയം ഗാർഗിന്റെ വിക്കറ്റ് പോയതിന് ശേഷം മാത്രമാണ് അദ്ദേഹം കളത്തിൽ വരുന്നത്, അതും 16 ആം ഓവറിൽ. 14 പന്തിൽ 29 റൺസുമായി പുറത്താകാതെ നിന്ന ഇടംകൈയ്യൻ ബാറ്ററി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നിരുന്നാലും, 198 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 20 ഓവറുകൾക്ക് ശേഷം 188/6 മാത്രമാണ് ഡൽഹിക്ക് നേടാനായത് .