നിർണായക പോരാട്ടത്തിൽ ചില കണക്കുകൾ തീർക്കാനുണ്ട്, ഡിസൈഡിംഗ് ഫാക്ടറിനെ കുറിച്ച് സഞ്ജയ് മഞ്ജരേക്കർ

ഇന്ത്യൻ പ്രീമിയർ ലീഗിലെ വളരെ നിർണായകമായ ഒരു മത്സരമാണ് ഇന്നത്തെ രാജസ്ഥാൻ- ഡൽഹി പോരാട്ടം. കഴിഞ്ഞ മത്സരത്തോടെ വിജയവഴിയിൽ തിരിക്കെത്തിയ ഡൽഹിക്ക് പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ എത്താനും രാജസ്ഥാന് ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരവും ഇന്നുണ്ട്. പകുതി ഭാഗം പിന്നിട്ട ലീഗിൽ ഓരോ ജയവും നിർണായകമായിരിക്കെ ഇന്നത്തെ കളിയിലെ ഡിസൈഡിങ് ഫാക്ടറെ കുറിച്ച് പറയുകയാണ് സഞ്ജയ് മഞ്ജരേക്കർ.

” പ്രിത്വി ഷാ – ബോൾട്ട് പോരാട്ടം ആയിരിക്കും ഇന്നത്തെ മത്സരത്തിന്റെ വിധി നിർണയിക്കാൻ പോകുന്നത്. ഷായുമായി ള്ള നേർക്കുനേർ ഏറ്റുമുട്ടലിൽ 5 ൽ 3 തവണയും വിക്കറ്റ് നേടാൻ ബോൾട്ടിന് സാധിച്ചിട്ടുണ്ട്. ഷാക്ക് വെറും 19 റൺസ് മാത്രമാണ് ഇതുവരെ നേടാനായത്.

“ഷാ കളിക്കുന്ന രീതി, ഇത് വച്ച് 50-50 ആണ് ഇന്നത്തെ ചാൻസ് . തന്ത്രങ്ങൾ ശരിയാണെങ്കിൽ, ഡൽഹി ക്യാപിറ്റൽസിന്റെ ഓപ്പണിങ് കൂട്ടുകെട്ടിന് വലിയ നാശം വിതക്കാൻ സാധിക്കും . ബോൾട്ടിന്റെ ആദ്യ 3 ഓവറുകളാണ് നിർണ്ണായകമാവുക.  ഇൻ-സ്വിംഗർ ഷായെ ബുദ്ധിമുട്ടിക്കാൻ സാധ്യതയുണ്ട് . ഷാ ഗുഡ് ലെങ്ത് ഡെലിവറികളെ നന്നായി കളിക്കുന്ന താരമാണ്. പക്ഷേ ഇൻ-സ്വൈനിംഗ് ഫുൾ ബോളുകൾക്കെതിരെ ഷാ ജാഗ്രത പാലിക്കണം.

Read more

ഓപ്പണിങ് കൂട്ടുകെട്ടായ വാർണർ- ഷാ സഖ്യം നൽകുന്ന മികച്ച തുടക്കം തന്നെയാകും ഇന്നത്തെ മത്സരത്തിൽ ഡൽഹി സ്വപ്നം കാണുന്നത്.