മിര്‍പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ വിചിത്രമായ രീതിയില്‍ പുറത്തായി ബംഗ്ലാദേശിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീം. ബാറ്റില്‍നിന്ന് സ്റ്റംപിലേക്ക് നീങ്ങിയ ബോള്‍ കൈവെച്ച് തടഞ്ഞതിനാണ് താരത്തെ പുറത്താക്കിയത്.
ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സിന്റെ 41-ാം ഓവറിലായിരുന്നു സംഭവം. 35 റണ്‍സ് എടുത്ത് ബാറ്റ് ചെയ്യുന്നതിനിടെ കൈല്‍ ജാമിസണിന്റെ പന്തില്‍ റഹീം പ്രതിരോധിക്കുകയായിരുന്നു. ബാറ്റില്‍ കൊണ്ട് വിക്കറ്റിലേക്ക് നീങ്ങിയ ബോള്‍ വലതുകൈ റഹീം വലതുകൈകൊണ്ട് തട്ടി മാറ്റുകയായിരുന്നു.
Here's the moment Mushfiqur Rahim became the first Bangladeshi to be dismissed 'obstructing the field'#BANvNZ pic.twitter.com/DeNxQz1A0a
— 🏏Flashscore Cricket Commentators (@FlashCric) December 6, 2023
ന്യൂസിലന്‍ഡ് കളിക്കാര്‍ അപ്പീല്‍ ചെയ്തതോടെ രണ്ട് ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരും ചര്‍ച്ച ചെയ്ത് താരത്തെ പവലിയനിലേക്ക് തിരിച്ചയച്ചു. ബാറ്റര്‍ ബോധപൂര്‍വം പന്ത് നിര്‍ത്തിയതാണെന്ന് തെളിഞ്ഞതോടെ മൂന്നാം അമ്പയര്‍ മുഷ്ഫിഖറിനെ ‘ഫീല്‍ഡ് തടസ്സപ്പെടുത്തിയതിന്’ പുറത്താക്കുകയായിരുന്നു.
Read more
ഇതോടെ ഫീല്‍ഡ് തടസ്സപ്പെടുത്തിയതിന് പുറത്തായ ആദ്യത്തെ ബംഗ്ലാദേശ് ബാറ്റര്‍ എന്ന റെക്കോര്‍ഡ് റഹീം സ്വയം നേടിയെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെന്ന നിലയിലാണ്. ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് ജയിച്ചിരുന്നു.