ഏകദിന ലോകകപ്പ് ഒരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ പരിക്ക്. സ്റ്റാര്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ കളിക്കില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തിനിടെ കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റം. ഹെഡ് കളിക്കില്ലെന്ന കാര്യം പരിശീലകന് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് വാര്‍ത്ത സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷം മികച്ച ബാറ്റിംഗ് മികവിന് പേരുകേട്ട ഹെഡിന്റെ അഭാവം ഓസീസ് ഓര്‍ഡറിന്റെ മുകളില്‍ ഒരു ശൂന്യത സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. ഹെഡിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ മാര്‍ഷ് ആണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്.
ഒരു ബദല്‍ ഓപ്പണറായി കാമറൂണ്‍ ഗ്രീനിനെ ടീമിന് ലഭിച്ചിട്ടുണ്ടെങ്കിലും ഹെഡിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ശൈലിയുടെ ആഭാവം തിരിച്ചടിയാകമെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നു. ഏകദിന ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പര കളിക്കുന്നുണ്ട്. ഇതിനുള്ള ടീമിനെ ഓസീസ് അടുത്തിടെ പ്രക്യാപിച്ചിരുന്നു.
ലോകകപ്പിന് മുന്നോടിയായി പ്രമുഖതാരങ്ങളെല്ലാം തിരിച്ചെത്തിയപ്പോള്‍ ശക്തമായ ടീമിനെയാണ് ഓസീസ് ഇന്ത്യയ്ക്കെതിരെ അണിനിരത്തുന്നത്. സ്റ്റീവ് സ്മിത്തും പാറ്റ് കമ്മിന്‍സും ഓസ്ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിടെ കൈയിന് പരിക്കേറ്റ ട്രാവിസ് ഹെഡ് ടീമിലില്ല. ഏകദിന ലോകകപ്പ് ടീമില്‍ ഇല്ലാത്ത മാര്‍നസ് ലാബുഷെയ്ന്, തന്‍വീര്‍ സംഗ, നഥാന്‍ എല്ലിസ് എന്നിവരും ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ടീമിലുണ്ട്. മാറ്റ് ഷോര്‍ട്ട്, സ്പെന്‍സര്‍ ജോണ്സണ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.
ഈ മാസം 22, 24, 27 തിയതികളില്‍ മൊഹാലി, ഇന്‍ഡോര്‍, രാജ്കോട്ട് എന്നീ വേദികളിലായാണ് മത്സരം നടക്കുന്നത്. ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയ തന്നെയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍.
Read more
ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സീന്‍ ആബട്ട്, അലക്സ് കാരി, നേഥന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ്, സ്പെന്‍സര്‍ ജോണ്സണ്, മാര്‍നസ് ലാബുഷെയ്ന്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്, തന്‍വീര്‍ സംഗ, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയ്നിസ് , ഡേവിഡ് വാര്‍ണര്‍, ആദം സാംപ.